Sep 19, 2022

പ്രതീക്ഷകൾക്ക് വിട: യദുകൃഷ്ണ മരണത്തിന് കീഴടങ്ങി


കാരശ്ശേരി :കഴുത്ത് തളർന്ന് സംസാരശേഷിയില്ലാതെ  ജീവിതത്തോട് പോരാടിയ കാരശ്ശേരിയിലെ യദുകൃഷ്ണ ഇനി ഓർമ. നാഗേരിക്കുന്ന് രജീഷ് ബീന ദമ്പതികളുടെ മകനായി പിറന്ന യദു, നിലവിൽ കാരശ്ശേരി എച്ച്.എൻ.സി.കെ.എം. എ യു പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായി പ0നം തുടരുകയായിരുന്നു. കുന്ദമംഗലം ബി.ആർ. സി യുടെ സഹകരണത്തോടെ സ്കൂൾ അധ്യാപകർ യദുവിൻ്റെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തിരുന്നു.കുടുംബത്തിൻ്റെ ചികിത്സാച്ചെലവ് പരിഗണിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ സഹായകമ്മിറ്റിയുണ്ടാക്കി പ്രവർത്തനം ഏകോപിപ്പിച്ചിരുന്നു. സ്കൂളിൽ ഇക്കൊല്ലം നടത്തിയ ഓണാഘോഷ പരിപാടിക്കിടെ സഹപാഠിയെ കാണാൻ കൂട്ടുകാർ വീട്ടിലെത്തിയിരുന്നു.

യദുവിൻ്റെ ശവസംസ്കാര ചടങ്ങ് ഇന്ന് രാത്രി 8.30 ന് വീട്ടുവളപ്പിൽ നടക്കും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only