Sep 30, 2022

ജലജീവൻ മിഷൻ തിരുവമ്പാടി മണ്ഡല അവലോകനം നടത്തി.



കേന്ദ്രസംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന എല്ലാ വീടുകൾക്കും ശുദ്ധ ജലമെത്തിക്കുന്ന പദ്ധതിയായ ജലജീവൻമിഷന്റെ തിരുവമ്പാടി മണ്ഡലം അവലോകന യോഗം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു.കാരശ്ശേരി,കൊടിയത്തൂർ,തിരുവമ്പാടി, പഞ്ചായത്തുകളിലെ ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണ്.മറ്റ് പഞ്ചായത്തുകളിലെ പദ്ധതികൾ സാങ്കേതികാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.മുക്കം നഗരസഭയെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്ത് 12 കോടി രൂപയാണ് അനുവദിച്ചത്.ഇതിന്റെ ഡി.പി.ആർ. തയ്യാറാക്കി സമർപ്പിച്ചു.ഒരാഴ്ചക്കുള്ളിൽ പൊതുമരാമത്ത്,ദേശിയപാത,ജില്ലാ പഞ്ചായത്ത് റോഡുകളിലെ കട്ടിംഗ് അനുമതിക്കായി അപേക്ഷ സമർപ്പിക്കുന്നതിനും പഞ്ചായത്ത് റോഡുകളുടേത് 15.10.2022 നുള്ളിൽ അനുമതിക്കായി അപേക്ഷ സമർപ്പിക്കുന്നതിനും തീരുമാനിച്ചു.തിരുവമ്പാടി ,കാരശ്ശേരി എന്നീ പഞ്ചായത്തുകളിൽ ഉയർന്ന പ്രദേശങ്ങളിൽ ജലവിതരണം എത്തിക്കുന്നതിനുള്ള അവശേഷിക്കുന്ന ഡി.പി.ആർ 25.102.222 നുള്ളിൽ തയ്യാറാക്കുന്നതിനും തീരുമാനിച്ചു.വിശദപദ്ധതി രേഖ ചർച്ച ചെയ്യുന്നതിനായി 18.10.22 ന് രാവിലെ 11 മണിക്ക് തദ്ദേശസ്ഥാപന അധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും അവലോകനയോഗം കൂടരഞ്ഞി പഞ്ചായത്ത് ഹാളിൽ ചേരുന്നതിനും തീരുമാനിച്ചു.വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ,പഞ്ചായത്ത്/മുനിസിപ്പൽ അംഗങ്ങൾ ,എന്നിവരുടെ യോഗം താഴെ പറയും പ്രകാരം ചേരുന്നതിനും തീരുമാനിച്ചു.കൂടരഞ്ഞി 18.10.22 11 മണി,കോടഞ്ചേരി 19.10.2022 11 മണി,പുതുപ്പാടി 19.10.2022 2 മണി,മുക്കം 21.10.2022 11 മണി,കൊടിയത്തൂർ 24.10.2022 11 മണി,കാരശ്ശേരി 25.10.2022 11 മണി,തിരുവമ്പാടി 25.10.2022 2 മണി.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്‌സ് തോമസിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു,തിരുവമ്പാടി പ്രസിഡണ്ട് മേഴ്‌സി പുളിക്കാട്ട്,പുതുപ്പാടി പ്രസിഡണ്ട് ബീന തങ്കച്ചൻ,കൂടരഞ്ഞി പ്രസിഡണ്ട് ആദർശ് ജോസഫ്,കൊടിയത്തൂർ പ്രസിഡണ്ട് ഷംലൂലത്ത് ,ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ,വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only