അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ കെഫോൺ പദ്ധതി ആദ്യഘട്ടത്തിൽ തിരുവമ്പാടി മണ്ഡലത്തിലെ പ്രവർത്തനം അവലോകനം നടത്തി.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ കൊടുവള്ളി ബി.ഡി.ഒ പദ്ധതി വിശദീകരിച്ചു.മണ്ഡലത്തിലെ 7 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ മാനദണ്ഡം പാലിച്ച് 15 വീതം കണക്ഷനുകളാണ് ആദ്യ ഘട്ടത്തിൽ നൽകുന്നത്.താമരശ്ശേരി,അഗസ്ത്യൻമുഴി,ഉറുമി,തമ്പലമണ്ണ എന്നീ പോയിന്റ് ഓഫ് പ്രസൻസിൽ നിന്നുമാണ് 15 കി.മി പരിധിയിയിലുള്ള ഗുണഭോക്താക്കൾക്ക് കണക്ഷൻ നൽകുന്നത്.
ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ച യോഗത്തിൽ മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ബീന തങ്കച്ചൻ,അലക്‌സ് തോമസ്,മേഴ്‌സി പുളിക്കാട്ട്,ആദർശ് ജോസഫ്,ശംലൂലത്ത് എന്നിവരും സെക്രട്ടറിമാരും പങ്കെടുത്തു.
Post a Comment