Sep 17, 2022

മുക്കം നഗരത്തിൽ രണ്ട് സ്ഥലത്ത് മെഗാ പ്ലാസ്റ്റിക് ബോട്ടിൽ കിയോസ്ക്കുകൾ സ്ഥാപിച്ചു....


മുക്കം നഗരസഭ
സ്വഛ് ഭാരത് മിഷൻ, ഇന്ത്യൻ സ്വഛതാ ലീഗ് പരിപാടികളുടെ ഭാഗമായി മുക്കം നഗരസഭയിൽ വിവിധ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്....
എന്റെ മുക്കം ഗ്രീൻ മുക്കം എന്ന പേരിൽ മാലിന്യ സംസ്കരണ ബോധവൽക്കരണ പദ്ധതികളുടെ തുടർച്ചയായി മുക്കം നഗരത്തിൽ രണ്ട് സ്ഥലത്ത് മെഗാ പ്ലാസ്റ്റിക് ബോട്ടിൽ കിയോസ്ക്കുകൾ സ്ഥാപിച്ചു....
നഗരത്തിലെ മുഴുവൻ പ്ലസ്റ്റിക് ബോട്ടിലുകളും ഇതുവഴി ശേഖരിക്കാനാവും ....
പരിപാടി മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു നിർവഹിച്ചു. ജില്ല ശുചിത്വ മിഷൻ പ്രൊജക്ട് ഓഫീസർ കൃപ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, കൗൺസിലർമാർ , നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർഅജിത്, സൂപ്രണ്ട് ബഷീർ, ശുചിത്വ മിഷൻ ആർ പി. ലച്ച് വന്തി , CDS ചെയർ പേഴ്സൻ രജിത, ഹരിത കർമ്മസേന അംഗങ്ങൾ, കണ്ടിജന്റ് ജീവനക്കാർ, നഗരസഭ ഹെൽത്ത് വിഭാഗം ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഇതിന്റെ സമാപനത്തിന്റെ ഭാഗമായി
സെപ്റ്റംബർ 19 ന് വൈകുന്നേരം 3 മണിക്ക് മുക്കത്ത് മനുഷ്യ ചങ്ങലയും വിവിധ കലാപരികളും ഫ്ളാഷ് മോബും തെരുവുനാടകങ്ങളും അരങ്ങേറും..

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only