Sep 1, 2022

ലോഡ്ജ് മുറിയിൽ യുവതിയെ അവശനിലയിൽ കണ്ടെത്തി, ബാഗിൽ ബീഡിയും സിഗരറ്റും; കൂടെയുണ്ടായിരുന്ന യുവാവ് മുങ്ങി


കൊല്ലം: ചിന്നക്കട മെയിൻ റോഡിലെ ലോഡ്ജ് മുറിയിൽ വർക്കല സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ അവശനിലയിൽ കണ്ടെത്തി. വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ കണ്ടെത്തിയ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ചയാണ് യുവതി സുഹൃത്തിനൊപ്പം ലോഡ്ജിലെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ഒഴിയേണ്ട സമയമായിട്ടും കാണാത്തതിനാൽ ജീവനക്കാർ റൂം പരിശോധിച്ചപ്പോഴാണ് യുവതിയെ അവശനിലയിൽ കണ്ടെത്തിയത്. എന്നാൽ, ഒപ്പമുണ്ടായിരുന്ന യുവാവ് സ്ഥലം വിട്ടിരുന്നു

യുവതിയുടെ ബാഗിൽ നിന്ന് ബീഡിയും സിഗരറ്റും കണ്ടെത്തി. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം രക്ഷിതാക്കളുമായി പൊലീസ് ബന്ധപ്പെട്ടെങ്കിലും ഞങ്ങൾ വരില്ലെന്ന മറുപടിയാണ് ലഭിച്ചത്. ലഹരി ഉപയോഗിച്ച് അവശനിലയിലായതാണോ അപസ്മാരത്തിന്റെ ലക്ഷണമാണോ പെൺകുട്ടിക്ക് ഉണ്ടായതെന്ന് വ്യക്തമല്ല. അതിന് രക്തപരിശോധനാഫലം വരേണ്ടതുണ്ട്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only