Sep 19, 2022

സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മെറ്റ്, റിഫ്ലക്ടീവ് ജാക്കറ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കണം..


തിരുവനന്തപുരം: സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്‍റെ ഉത്തരവ്.

ഹെല്‍മെറ്റ്, റിഫ്ലക്ടീവ് ജാക്കറ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. രാത്രിയില്‍ യാത്ര നടത്തുന്നവര്‍ നിര്‍ബന്ധമായും സൈക്കിളില്‍ റിഫ്ലക്റ്ററുകള്‍ ഘടിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സൈക്കിള്‍ യാത്രികര്‍ കൂടുതലായി അപകടത്തില്‍ പെടുന്ന സാഹചര്യത്തിലാണ് നിര്‍​ദേശം. അമിത വേഗത്തില്‍ സൈക്കിള്‍ സവാരി നടത്തരുതെന്നും സൈക്കില്‍ സുരക്ഷിതമാണെന്നും മറ്റ് തകരാറുകളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു..!!

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only