Sep 19, 2022

സ്മാർട്ടായി നെല്ലിക്കപറമ്പ് അങ്കണവാടി ; വൈഫൈ സൗകര്യം ഒരുങ്ങുന്നു.


മുക്കം: സംസ്ഥാനത്ത് ആദ്യമായി അങ്കണവാടിയിൽ വൈഫൈ കണക്‌ഷൻ ഒരുക്കിയതിനുള്ള റെക്കോർഡും കാരശ്ശേരി പഞ്ചായത്തിന്. സംസ്ഥാനത്തെ ആദ്യ എയർ കണ്ടിഷൻഡ് അങ്കണവാടിയായി നേരത്തേ തന്നെ മാറിയ നെല്ലിക്കാപറമ്പ് 81ാം നമ്പർ അങ്കണവാടിയിലാണ് ബിഎസ്എൻഎലിന്റെ സഹകരണത്തോടെ വൈഫൈ ഒരുക്കിയിട്ടുള്ളത്. വനിത– ശിശുക്ഷേമ വകുപ്പിന്റെ കീഴിൽ വർണക്കൂട്ട് എന്ന പേരിലാണു പദ്ധതി നടപ്പാക്കുന്നത്. അങ്കണവാടി കുട്ടികൾക്കു പുറമേ,  അങ്കണവാടി പരിധിയിലെ കൗമാരക്കാരായ പെൺകുട്ടികൾക്കു കൂടി വൈഫൈ കണക്‌ഷന്റെ പ്രയോജനം ലഭിക്കും. 

ഓൺലൈൻ പഠനത്തിനും ഇവിടെ സൗകര്യം ഒരുക്കും. അത്യാവശ്യഘട്ടങ്ങളിൽ പൊതുജനങ്ങൾക്കും വൈഫൈ സൗകര്യം ഇവിടെ നിന്നു ലഭ്യമാക്കാം. സ്മാർട് ടിവി അടക്കം വിപുലമായ ഗൂഗിൾ മീറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കും സഹായകരമാകും. 2007 ജൂലൈ 31 ന് ആരംഭിച്ച അങ്കണവാടി 2015 സെപ്റ്റംബർ 18നാണ് സംസ്ഥാനത്തെ ആദ്യത്തെ എസി അങ്കണവാടിയായി മാറ്റിയത്. അങ്കണവാടിയിൽ വിപുലമായ ലൈബ്രറിയുമുണ്ട്. വൈഫൈ കണക്‌ഷൻ ഇന്ന് 10നു പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ ആധ്യക്ഷ്യം വഹിക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only