Sep 19, 2022

നടി രശ്മി ഗോപാൽ അന്തരിച്ചു; അകാല വിയോഗത്തിൽ കണ്ണീരോടെ സഹതാരങ്ങൾ


തിരുവനന്തപുരം ∙ സിനിമാ– സീരിയൽ നടി രശ്മി ഗോപാൽ (51) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ‘സ്വന്തം സുജാത’ സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ഗോപാൽ, കുടുംബ പ്രേക്ഷകർക്കിടയിൽ പ്രശസ്തയായത്.

ബെംഗളൂരുവിൽ ജനിച്ചുവളർന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളിൽ വേഷമിട്ടു. ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭർത്താവ്: ജയഗോപാൽ. മകൻ: പ്രശാന്ത് കേശവ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only