Sep 5, 2022

കരിങ്കൽ ക്വോറിയ്ക്ക് ഒത്ത് കള്ളി ഭരണ സമിതി യോഗത്തിൽ ബഹളം ഇറങ്ങി പോക്ക്


മുക്കം :
കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ കറുത്തപറമ്പിൽ കരിങ്കൽ ക്വേറിക്ക് ലൈസൻസ് നൽകിയതുമായ് ബന്ധപ്പെട്ട പ്രശ്നം മുമ്പ് തന്നെ വലിയ വിവാധങ്ങൾക്ക് ഇടയാക്കിയിട്ടുള്ളതാണ്. എന്നാൽ ക്വോറിയ്ക്ക് നൽകിയ ലൈസൻസ് സെക്രട്ടറിയുടെ മാത്രം ഉത്തരവാദിത്വത്തിൽ ആണെന്ന് പ്രസിഡന്റ ഉൾപ്പെടെ ഉള്ളവർ നിരന്തരം ആവർത്തിച്ചിരുന്നു. എന്നാൽ പഞ്ചായത്തിന് ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് സംഭവിച്ചെതെന്ന് 11.08.22ലെ ഉത്തരവിൽ ഓംബുഡ്സ്മാൻ വ്യക്തമാക്കുന്നുണ്ട്. 
പഞ്ചായത്തിന്റെ റിട്ട് ഹരജിയിൽ നിരോധന ഉത്തരവ് ഉണ്ടെന്ന് സെക്രട്ടറി കളവായ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഭരണ നേതൃത്വവും കരിങ്കൽ ക്വോറി ഉടമയും തമ്മിൽ നടത്തുന്ന ഒത്ത് കളിയുടെ ഫലമാണെന്ന് LDF മെമ്പർ മാർ പറഞ്ഞു. നിലവിൽ ഈ വിഷയത്തിൽ ഒരു കേസും ഇല്ല. ഉണ്ടെ ങ്കിൽ കേസ് നമ്പർ നൽകാൻ ആവശ്യപ്പെട്ടപ്പോൾ ഫയൽ ലഭ്യമല്ലെന്നാണ് സെക്രട്ടറി അറിയിച്ചത്. ഭരണ സമിതിയേയും, ജനങ്ങളെയും ഗ്രാമസഭാ തീരുമാനത്തെയും അട്ടിമറിച്ച പ്രസിഡന്റിനും, 12 ാം വാർഡ് മെമ്പർക്കും സ്ഥാനത്തിരിക്കാൻ അർഹതയില്ല.

പഞ്ചായത്ത് പ്രസിഡന്റ് തുടർച്ചയായ് കള്ളം പ്രചരിപ്പിക്കുന്നതായും ഇടത് മെമ്പർമാർ ആരോപിച്ചു. ബഡ്സ് സ്കൂളുമായ് ബന്ധപെട്ട പ്രശ്നത്തിൽ കലക്ടറെ കുറ്റക്കാരനാക്കി തങ്ങൾ കൊടുത്ത അപേക്ഷയിൽ കലക്ടർ ഒരു തീരുമാനവും അറിയിച്ചില്ലെന്ന് പ്രസിഡന്റ് പ്രത്രസമ്മനത്തിൽ അരോപിച്ചിരുന്നു. 

എന്നാൽ മൂന്ന് തവണയാണ് കലക്ട്രേറ്റിൽ നിന്ന് പഞ്ചായത്തിന് കത്ത് വന്നിട്ടുള്ളത് ഇതിൽ 08.08.22 ന് വന്ന കത്തിൽ 25, O8.22. നമുമ്പ് പ്രൊപ്പോസൽ നൽകിയില്ലെങ്കിൽ പദ്ധതി നഷ്ടപെടുമെന്ന് വ്യക്തമായ് പറയുന്നുണ്ട്. അതുപോലെ തന്നെ 
വാതിൽപ്പടി സേവനവുമായ് ബന്ധപ്പെട്ട ഏഴാം വാർഡ് മെമ്പർ സഹകരിക്കുന്നില്ലെന്ന് കളവായ് പറയുന്നത്. മെയ്24 ന് ആദ്യ  പരിശീലനത്തിൽ തന്നെ ഏഴാം വാർഡിൽ ഷൈജു പങ്കെടുത്തിട്ടുണ്ട്. 


തുടർന്ന് ജൂൺ 23 ന് ആശാ വർക്കറും, ADS ഭാരവാഹികളും പങ്കെടുത്തത്. എന്നാൽ പല UDF മെമ്പർമാരുടെ വാർഡുകളിൽ നിന്ന് മെമ്പർ മാർ പോലും പങ്കെടുത്തിരുന്നില്ല.
ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സഹകരിക്കുന്നില്ലെന്നാണ് പിന്നീട് കളവായ് പറയുന്നത്. പാലിയേറ്റിവ് പ്രവർത്തനം മുടങ്ങാതിരിക്കാൻ 13.04 നും 20.04 നും , 13.05 നും തുടർച്ചയായ് യോഗം ചേർന്ന് തീരുമാനങ്ങൾ എടുത്ത് ഭരണ സമിതി യോഗത്തെ അറിയിച്ചതാണ്. എന്നാൽ തീരുമാനങ്ങൾ നടപ്പിലാക്കാൻ പ്രസിഡന്റ് തയാറാകാത്തതാണ് പ്രശ്നം
ആശുപത്രിയിൽ വീരേന്ദ്രകുമാർ ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച് നൽകിയ സ്ഥലത്തേക്ക് ചായ നൽകുന്നത് മാറ്റാൻ നിരവധി തവണ HM C തീരുമാനം എടുത്തിട്ടു. പ്രസിഡന്റ് വാശി പിടിച്ച് തടസ്സപെടുത്തുകയാണ്.

കെ.ശിവദാസൻ, MR സുകുമാരൻ, EP അജിത്ത്, ജിജിതാ സുരേഷ്, ശ്രുതി കമ്പളത്ത്, സിജി സിബി എന്നിവരാണ് പ്രശ്നം ഉന്നയിച്ച് ഇറങ്ങി പോയത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only