Sep 29, 2022

ഹൃദയാരോഗ്യം കാക്കാൻ സാമൂഹ്യബന്ധങ്ങൾ കാത്തുസൂക്ഷിക്കുക


 തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി എഫ്.എച്ച്.സി യിൽ ലോക ഹൃദയദിനം ആചരിച്ചു .

എല്ലാ ഹൃദയങ്ങൾക്ക് വേണ്ടിയും നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക' എന്ന ദിനാചരണ സന്ദേശം മെഡിക്കൽ ഓഫീസർ ഡോ.ഫസീന ഹസ്സൻ നൽകി.
ചടങ്ങിൽ ഡോ. നിഖില കെ., ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ,  നേഴ്സിംഗ് ഓഫീസർ സബീന,  പി എച്ച് എന്‍ ഷില്ലി എൻ വി ., ഫാർമസിസ്റ്റ് കമറുന്നിസ  എന്നിവർ സംസാരിച്ചു.
 ഹൃദയാരോഗ്യം സംരക്ഷിക്കാൻ താഴെ പറയുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.*
 *ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക, ശരീരഭാരം ക്രമീകരിക്കുക, രക്താതിമർദ്ദം കുറയ്ക്കുക, പ്രമേഹം നിയന്ത്രിക്കുക, കൊളസ്ട്രോൾ നിയന്ത്രിക്കുക.*
 *ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only