Sep 5, 2022

തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളി സമരം ഒരു മാസം പിന്നിട്ടു; നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മ ധനസഹായം കൈമാറി.


മുക്കം: തിരുവമ്പാടി റബർഎസ്റ്റേറ്റിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് സമരം ഒരുമാസം പിന്നിട്ടു. തൊഴിലാളികളുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി ആരോപിച്ച് ഓഗസ്റ്റ് അഞ്ചുമുതൽ അഞ്ഞൂറോളം തൊഴിലാളികൾ പണിമുടക്കിലാണ്. ഒട്ടേറെത്തവണ ജില്ലാ ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിൽ അനുരഞ്ജനചർച്ചകൾ
നടന്നെങ്കിലും എല്ലാം അലസിപ്പിരിയുകയാണുണ്ടായത്.

ഒരുമാസം പിന്നിട്ട സമരത്തിന് നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മ അംഗങ്ങൾ സമര പന്തലിൽ എത്തി ഐക്യദാർഢ്യവും കൂട്ടായ്‌മ അംഗങ്ങൾ സ്വരൂപിച്ച ധനസഹായം കൂട്ടായ്മയുടെ അഡ്മിൻ പാനൽ അംഗം ഉണ്ണികൃഷ്ണൻ.വി സംയുക്ത സമരസമിതി കൺവീനർ റഫീക്ക് കാലയത്തിന് കൈമാറി.

ചടങ്ങിൽ NG അംഗങ്ങളായ മുസ്തഫ അത്തോളി,യൂനുസ് മാസ്റ്റർ പുത്തലത്ത്,അബ്ബാസ് ടി പി,സുബൈർ പാലാട്ട്,നാസർ വലിയാടാൻ,ഫൈസൽ പറമ്പൻ,ശംസുദ്ധീൻ പന്തപിലാക്കൽ,അൻവർ പാപ്പാട്ട്,ജബ്ബാർ ടി പി,അർഷാദ് പാപ്പാട്ട്,റംഷിദ് വാളകുണ്ടൻ,ഷഫീഖ് യു കെ,റാഫി ചാലിൽ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only