തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കൂടരഞ്ഞി കല്‍പ്പൂര് സ്വദേശി ഹുസൈന്‍ (31) ന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ഇതിൽ ആദ്യ ഗഡുവായി 5 ലക്ഷം രൂപ നാളെ മന്ത്രി എ.കെ.ശശീന്ദ്രൻ നേരിട്ട് വീട്ടിലെത്തി കൈമാറും. ഹുസൈന്റെ മൃതദേഹത്തെ അനുഗമിക്കാൻ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറെയും രണ്ട് റേഞ്ച് ഓഫിസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
തൃശൂര്‍ പാലപ്പിള്ളി കള്ളായിയില്‍ തുരത്താനുള്ള ശ്രമത്തിനിടെ കാട്ടാന തുമ്പിക്കൈ കൊണ്ട് ഹുസൈനെ അടിച്ചുവീഴ്ത്തുകയായിരുന്നു. സെപ്റ്റംബര്‍ നാലിന് ഉച്ചയ്ക്കായിരുന്നു ഹുസൈനെ കാട്ടാന ആക്രമിച്ചത്. കാട്ടാനകളെ തുരത്താനുള്ള കുങ്കിയാന സംഘത്തിലായിരുന്നു ഹുസൈന്‍. വാരിയെല്ലു തകര്‍ന്ന് ശ്വാസകോശത്തില്‍ തുളഞ്ഞുകയറി. ശ്വാസകോശത്തിലുണ്ടായ അണുബാധയായിരുന്നു മരണകാരണം.
ഇന്ന് രാത്രി പത്ത് മണിയോടെ കൂടരഞ്ഞിയിലെ കരിംകുറ്റി ടോംസ് ഓഡിറ്റോറിയത്തിൽ പെതുദർശനത്തിനു ശേഷം
ഖബറടക്കം വ്യാഴാഴ്ച രാത്രി 12:00 മണിക്ക് കാര മൂല ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ
Post a Comment