കടയ്ക്കാവൂര്‍ പോക്സോ കേസ് സുപ്രീം കോടതി തള്ളി. അമ്മയ്ക്കെതിരായ മകന്റെ ഹര്‍ജിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി.പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. ആരോപണം വ്യാജമാണെന്ന അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിനെതിരെയായിരുന്നു ഹർജി. അവസാനിപ്പിച്ച കേസ് വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് 13 വയസുകാരന്റെ ഹർജി തള്ളിയത്. അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടും ജാമ്യവും റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
2017-20 കാലയളവിൽ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന മകന്റെ പരാതിയാണ് കേസിനാധാരം. വ്യക്തി വിരോധം തീർക്കാൻ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകിപ്പിച്ചെതാണെന്ന് കാണിച്ച് അമ്മ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം അനുവദിച്ച കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഡോക്ടർ ദിവ്യ ഗോപിനാഥിന്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘം ആരോപണം വ്യാജമാണെന്ന് റിപ്പോർട്ട് നൽകി. അതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി കേസ് റദ്ദാക്കാൻ ഉത്തരവിട്ടു. തുടർന്ന് തിരുവനന്തപുരം പോക്സോ കോടതിയും കേസ് നടപടികൾ അവസാനിപ്പിച്ചിരുന്നു.
Post a Comment