Sep 19, 2022

അഭിഭാഷകയുടെ ആത്മഹത്യ: ഭർത്താവ് അറസ്റ്റിൽ


കൊല്ലം ചടയമംഗലത്ത് അഭിഭാഷക ഐശ്വര്യ ഉണ്ണിത്താന്‍ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി.അഭിഭാഷകനായ മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന്‍ നായര്‍ ആണ് പിടിയിലായത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഭര്‍തൃഗൃഹത്തിലെ പീഡനത്തെത്തുടര്‍ന്നാണ് ഐശ്വര്യ ആത്മഹത്യ ചെയ്തത്.

ഐശ്വര്യയുടെ ഡയറിക്കുറിപ്പ് ചടയമംഗലം പൊലീസ് കണ്ടെടുത്തിരുന്നു. ഭര്‍തൃപീഡനത്തെത്തുടര്‍ന്നുള്ള മാനസിക വിഷത്തിലാണ് ഐശ്വര്യ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ സഹോദരന്‍ ചടയമംഗലം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇട്ടിവ ഗ്രാമപഞ്ചായത്തിലെ തുടയന്നൂര്‍ മംഗലത്ത് വീട്ടില്‍ ഷീല അരവിന്ദാക്ഷന്‍ ദമ്പതികളുടെ മകളായ 26 വയസുളള ഐശ്വര്യ ഉണ്ണിത്താനെയാണ് കഴിഞ്ഞയാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയിലാണ് ഐശ്വര്യയുടെ മൃതദേഹം കണ്ടത്. മൂന്നുവര്‍ഷം മുന്‍‌പായിരുന്നു ഇവരുടെ വിവാഹം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only