മുക്കം,സംയുക്തക സമര സമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികൾ നടത്തി വരുന്ന അനിശ്ചിത കാല സമരം ഇന്നേക്ക് 55 ദിവസമായി. തികച്ചും സമാധാനപരമായി തന്നെയാണ് തൊഴിലാളികൾ സമരം നടത്തി കൊണ്ടിരിക്കുന്നത് സമരം ചെയ്യുന്ന തൊഴിലാളികൾ സമര കേന്ദ്രത്തിലേക്കു എത്താതിരിക്കാൻ മാനേജർ ശിങ്കിടികളെ ഉപയോഗിച്ച് എസ്റ്റേറ്റിലുള്ള ഗെയിറ്റുകളെല്ലാം അടച്ചു വെപ്പിക്കുകയാണ് എന്നിട്ടു തൊഴിലാളികൾ തന്നെ തടഞ്ഞു എന്ന് പോലീസിൽ കള്ള പരാതി കൊടുത്ത് തൊഴിലാളികളെ കള്ള കേസിൽ കുടുക്കി ജയിലിൽ അടക്കാനുള്ള ശ്രമം നടത്തുന്നുണ്ട് എന്ന് തൊഴിലാളികൾ ആരോപിച്ചു ഇത്തരം കുല്സിത ശ്രമങ്ങളിൽ നിന്നും മാനേജർ പിന്തിരിഞ്ഞു മാന്യമായ നിലപാട് സ്വീകരിക്കണമെന്നും തൊഴിലാളികൾ പറഞ്ഞു.സമാധാനപരമായി സമരംചെയ്തു ഒറ്റകെട്ടായി മുന്നോട്ട് പോകുമെന്നും തൊഴിലാളികൾ പറഞ്ഞു ഇന്ന് INTUC ജില്ലാ കമ്മറ്റി സമരത്തിന് പിന്തുണ അറിയിക്കാനെത്തി ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് കെ രാജീവ് സമരംചെയ്യുന്ന തൊഴിലാളുകൾക്കു പിന്തുണ അറിയിച്ചു സംസാരിച്ചു ഐഎൻടിയുസി
യുവജനവിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് നിഷാബ് മുല്ലോളി, INTUC ജില്ലാ സെക്രട്ടറി ജംഷീദ് ഒളകര, ജില്ലാ ജനറൽ സെക്രട്ടറി മനോജ്, ഷാജി, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് intuc തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് ടോമി ഇല്ലിമൂട്ടിൽ എന്നിവർ സംസാരിച്ചു സമര സമിതി കൺവീനവർ കെ റഫീഖ് സ്വാഗതം പറഞ്ഞു. ടിപി ജബ്ബാർ നന്ദിയും പറഞ്ഞു.
ഓഫീസ് ഗേറ്റിനു മുമ്പിൽ നടന്ന സമരത്തിന് വേണു ദാസൻ, KP രാജേഷ്,നസീർ കല്ലുരുട്ടി,K സന്തോഷ്, വിജീഷ്, വിജീഷ്, അനിൽ, ബീന, രജിത, എന്നിവർ നേതൃത്വം നൽകി.
Post a Comment