മുക്കം.മണ്ടാം കടവ് - താഴെ തിരുവമ്പാടി റോഡിൻ്റെ ശോചനീയാവസ്ഥക്കും അധികാരികളുടെ അനാസ്ഥക്കും അവഗണനക്കും മെതിരെ കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് യു.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ടാം കടവിൽ വെച്ച് ധർണ്ണ നടത്തി. ധർണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് വി.എൻ. ജംനാസ് ഉദ്ഘാടനം ചെയ്തു. വാർഡ് യു.ഡി.എഫ്. കൺവീനർ ടി.പി. ജബ്ബാർ അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ കാരാട്ട് ശ്രീനിവാസൻ, വാർഡ് മെമ്പർ ജംഷീദ് ഒളകര, കാരാട്ട് കൃഷ്ണൻകുട്ടി മാസ്റ്റർ, വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് ടി.കെ. സുധീരൻ എന്നിവർ പ്രസംഗിച്ചു. നിഷാദ് വീച്ചി, മുജീബ് കെ.പി., ശശി എം. കെ. , ആബിദ് കാളിയെടത്ത്, റജീന കിഴക്കെയിൽ,ശാന്ത അമ്പലക്കണ്ടി, റസിയ പഴനിനങൽ,യുകെ അംജദ്ഖാൻ.നാസർ ഒടമ്മൽ, സിബി മുല്ല യിൽ, സിടി അഷ്റഫ് . തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് പിഡബ്ല്യുഡി ഓഫീസിലേക്ക് മാർച്ച് നടത്തി മാർച്ച് മുസ്ലിംലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് യൂനുസ് പുത്തലത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജംഷിദ് ഒളകര അധ്യക്ഷത വഹിച്ചു.വി എൻ ജംനാസ്. അലി വാഹിദ് എംകെ ബിച്ചുണ്ണി. എംകെ ബാബു കെകെ ഇൻസാദ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം കൊടുത
Post a Comment