പനാജി: ഗോവയില്‍ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കമ്മത്ത് ഉള്‍പ്പെടെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കും. നീക്കങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശരിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സദാനന്ദ് ഷെട്ട് 'പിടിഐ'യോട് ശരിവെച്ചു.
ദിംഗബര്‍ കമ്മത്തിനെ കൂടാതെ മുന്‍ പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ, ഡെലിയാ ലോബോ, രാജേഷ് പല്‍ദേശായി, കേദാര്‍ നായിക്, സങ്കല്പ് അമോങ്കര്‍, അലൈക്സോ സെക്വയ്റ, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നിവരാണ് ബിജെപിയില്‍ ചേരാന്‍ സാധ്യത.
കോണ്‍ഗ്രസിന് നിലവില്‍ 11 എംഎല്‍എമാരാണുള്ളത്. എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ സഭയില്‍ കോണ്‍ഗ്രസിന് മൂന്ന് എംഎല്‍എമാര്‍ മാത്രമേ ഉണ്ടാവൂ.
നേരത്തെയും മൈക്കല്‍ ലോബോയുടെയും ദിഗംബര്‍ കമ്മത്തിന്റെയും നേതൃത്വത്തില്‍ എംഎല്‍എമാരെ ബിജെപിയിലെത്തിക്കാന്‍ ശ്രമം നടന്നിരുന്നു. അന്ന് ആ ശ്രമം പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു.
Post a Comment