Sep 23, 2022

ഖത്തർ കെഎംസിസി കാരശ്ശേരി പഞ്ചായത്ത്‌ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


ദോഹ : ഖത്തർ കെഎംസിസി യുടെ 2022-2025 വർഷത്തേക്കുള്ള കാരശ്ശേരി പഞ്ചായത്ത്‌ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.. തുമാമ ഖത്തർ കെഎംസിസി ഓഫീസിൽ വെച്ച് നടന്ന കാരശ്ശേരി പഞ്ചായത് കൗൺസിൽ മീറ്റ് തിരുവമ്പാടി നിയോജകമണ്ഡലം ഖത്തർ കെഎംസിസി പ്രസിഡന്റ് ഇ.എ നാസർ ഉദ്‌ഘാടനം ചെയ്തു ..ജനറൽ സെക്രട്ടറി അബ്ബാസ് T.P ആശംസകൾ അർപ്പിച്ചു 

പഞ്ചായത് കമ്മിറ്റി പ്രസിഡന്റ് PC ആലിക്കുഞ്ഞി ഫൈസി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിയോജകമണ്ഡലം സെക്രട്ടറിയും റിട്ടേണിങ് ഓഫീസറുമായ മുജീബ് റഹ്മാൻ പങ്കെടുത്തു സംസാരിച്ചു .. 

2022-2025 വർഷത്തെ കമ്മിറ്റി ഭാരവാഹികൾ

പ്രസിഡന്റ്: പി സി ആലിക്കുഞ്ഞി ഫൈസി 
ജന. സെക്രട്ടറി: നവാസ് ഷെരീഫ് പുത്തലത്ത്
ട്രഷറർ :മുജീബ് പട്ടുകര


വൈസ് പ്രെസിഡന്റുമാർ: 
എ. പി. റിയാസ്
സാദിഖ് നീരൊലിപ്പിൽ
പി. പി. ശംസാദ് 

ജോയിന്റ്. സെക്രട്ടറിമാർ: 
ശംസുദ്ധീൻ ചക്കിങ്ങൽ
റാഷിദ് കക്കാട്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only