കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി പരിയങ്ങാട് തടയിൽ അൻസിൽ (29) ആണ് മരണപ്പെട്ടത്.
ഖത്തറിലെ അൽ വക്രയിൽ കടലിൽ മുങ്ങി മരിച്ചതായാണ് പ്രാഥമിക വിവരം.
അബു ഹമൂറിലെ ബില്ല മാർട്ട് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.രണ്ട് ദിവസം മുമ്പ് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോയതായാണ് വിവരം, അതിന് ശേഷം കാണാതായ അൻസിലിനെ പിന്നീട് സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്നവരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. എന്നാൽ വക്രയിലെ ഹമദ് ആശുപത്രി മോർച്ചറിയിൽ മൃതദേഹം ഉള്ളതായി വിവരം ലഭിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കാൻ പോയതായാണ് സൂചന. പിറ്റേന്ന് രാവിലെ തന്നെ മൃതദേഹം കണ്ടെടുത്ത് മോർച്ചറിയിലേക്ക് മാറ്റിയെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ബുധനാഴ്ച വൈകിട്ടാണ് മോർച്ചറിയിലെത്തി മൃതദേഹം അൻസിലിൻ്റേതാണന്ന് ബന്ധപ്പെട്ടവർ തിരിച്ചറഞ്ഞത്. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്.
നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷം മൃതദേഹം ഇന്ന് രാത്രിയിൽ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറീയിച്ചു. ഭാര്യ : ഫാത്തിമ ശബാന, കുട്ടികളില്ല.
Post a Comment