Sep 29, 2022

ഓനെ കൊണ്ടൊന്നും പറ്റൂല്ല സാറേ ലൂസിഫർ കിക്കിനെ വാഴ്ത്തി സോഷ്യൽ മീഡിയ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ് ഫാദറിന്റെ ട്രെയിലറെത്തി.


ബുധനാഴ്ചയാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ് ഫാദറിന്റെ ട്രെയിലറെത്തിയത്. ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്ബള്ളിയെന്ന മാസ് ഹീറോയെ അവതരിപ്പിക്കുന്നത് ചിരഞ്ജീവിയാണ്.ട്രെയിലര്‍ പുറത്തുവന്നതോടെ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്ബള്ളിയേയും ചിരഞ്ജീവിയുടെ കഥാപാത്രത്തെയും താരതമ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.

ട്രെയിലറില്‍ പൊലീസുകാരന്റെ നെഞ്ചിലേക്കു കാലുപൊക്കി ചവിട്ടുന്ന ചിരഞ്ജീവിയുടെ സീനാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. ചില ആക്‌ഷന്‍ രംഗങ്ങള്‍ മോഹന്‍ലാലിനു മാത്രം ചെയ്യാന്‍ പറ്റുന്നതാണെന്നും അത് മറ്റാര്‍ക്കും അനുകരിക്കാനാവില്ലെന്നാണ് ഒരു കൂട്ടം ആരാധകര്‍ പറയുന്നത്. ലൂസിഫറില്‍ ആറടി പൊക്കത്തില്‍ കാല്‍ പൊക്കി എതിരാളിയുടെ നെഞ്ചില്‍ ചവിട്ടുന്ന മോഹന്‍ലാലിന്റെ കിക്ക് വൈറലായിരുന്നു. ഗോഡ്ഫാദറില്‍ എത്തുമ്ബോള്‍ ബെഞ്ചില്‍ ഇരിക്കുന്ന പോലീസുകാരന്റെ നെഞ്ചില്‍ കാല്‍ വച്ചിരിക്കുന്ന ചിരഞ്ജീവിയെ ആണ് കാണാനാവുക.

മോഹന്‍രാജ(ജയം രാജ)യാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഒരുക്കുന്നത്. എസ്. തമന്‍ ആണ് സംഗീത സംവിധാനം. മഞ്ജു വാരിയര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനിയായി എത്തുന്നത് നയന്‍താരയാണ്.

പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോളില്‍ സല്‍മാന്‍ ഖാനാണ് എത്തുക. സത്യദേവ് കഞ്ചരണയും ഒരു പ്രധാനവേഷത്തില്‍ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം നിരവ് ഷാ. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. പുരി ജഗന്നാഥ്, നാസര്‍, ഹരീഷ് ഉത്തമന്‍, സച്ചിന്‍ ഖഡേക്കര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. നീരവ് ഷാ ഛായാഗ്രഹണവും തമന്‍ സംഗീത സംവിധാനവും നിര്‍വഹിക്കും. കൊനിഡേല പ്രൊഡക്ഷന്‍ കമ്ബനിയും മെഗാ സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുക.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only