Sep 2, 2022

ആനയാംകുന്ന് സ്കൂളോണംഎന്ന പേരിൽ ഓണാഘോഷം ആകർഷകമായ വിവിധ പരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു.


മുക്കം.കാരശ്ശേരി ..:  ഗവൺമെൻറ് എൽ പി എസ് ആനയാംകുന്ന് സ്കൂളോണംഎന്ന പേരിൽ ഓണാഘോഷം ആകർഷകമായ വിവിധ പരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു. രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പൊതു പ്രവർത്തകർ എന്നിവരുടെ സാന്നിധ്യം ആഘോഷത്തിന് മാറ്റേകി. വിഭവ സമൃദ്ധമായ സദ്യ, കുട്ടികളുടെ കലാകായിക മത്സരങ്ങൾ,മാവേലിയുടെവരവേൽപ്പ്, അധ്യാപകരുടെയും രക്ഷിതാക്കളുടെയും തിരുവാതിര, ഓണപ്പാട്ടുകൾ, കസേരക്കളി, സ്നേഹപ്പൂക്കളം എന്നിവയും ഏറെ ആകർഷകവും കാണികൾക്ക് ആവേശം നൽകുന്നതുമായിരുന്നു. ബ്ലോക്ക്‌, പഞ്ചായത്ത് ജനപ്രതിനിധികളും വിദ്യാഭ്യാസ ഓഫീസർമാരും സ്കൂൾ സന്ദർശിച്ച് ഓണാഘോഷ പരിപാടികൾക്ക് ഉണർവേകി. പി ടി എ, എസ് എം സി, എം പി ടി എ, അധ്യാപകർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only