Sep 25, 2022

കാട്ടുപന്നി ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കണം കേരളാകോൺഗ്രസ്സ് (ബി)


മുക്കം : കാട്ടുപന്നി ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ അന്യസം
സ്ഥാനങ്ങളിൽ നിന്ന് വിദഗ്ദരായ ഷൂട്ടർമാരെ ഉൾപ്പെടുത്തി കാട്ടുപന്നിക
ളെ കൊന്നൊടുക്കണം. കാട്ടുപന്നിശല്യം തടയാൻ സംസ്ഥാന സർക്കാർ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് നൽകിയ ഓണററി വൈൽഡ് ലൈഫ്
വാർഡൻ അധികാരം ഉപയോഗപ്പെടുത്തണമെന്ന് കേരളാകോൺഗ്രസ്(ബി) 
തിരുവമ്പാടി നിയോജക മണ്ഡലം പ്രവർത്തക യോഗം ആവശ്യപ്പെട്ടു.
 യോഗം പാർട്ടി ജില്ലാ പ്രസിഡന്റ് സാലിഹ് കൂടത്തായ് ഉദ്ഘാടനം
ചെയ്തു. 
നിയോജക മണ്ഡലം പ്രസിഡന്റ് ബാബു ഇ.പി അദ്ധ്യക്ഷം വഹിച്ചു. 
കേരള കർഷക യൂണിയൻ (ബി) ജില്ലാ പ്രസിഡന്റ് ബേബി മണ്ണം
പ്ലാക്കൽ, കേരള വനിതാ കോൺഗ്രസ്സ് (ബി) ജില്ലാ പ്രസിഡന്റ് ഗീതഷൺ
മുഖൻ, കേരളകർഷക യൂണിയൻ (ബി) സംസ്ഥാന സെക്രട്ടറി ജോസ്കുട്ടി
മണികൊമ്പൽ, അശ്വിൻ എ.സി എന്നിവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only