Sep 2, 2022

ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുക്കാൻ വ്യാജ രേഖകൾ നിർമ്മിച്ചു നൽകുന്ന വൻ സംഘത്തിലെ പ്രധാന കണ്ണി പോലീസ് പിടിയിൽ.


താമരശ്ശേരി: KSFE യിൽ നിന്നും ചിട്ടി തുക കൈപ്പറ്റുന്നതിനും, ബാങ്കുകളിൽ നിന്നും, മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വസ്തു പണയപ്പെടുത്തി ലോൺ എടുക്കുന്നതിനായും വ്യാജ രേഖകൾ നിർമ്മിച്ചു നൽകുന്ന സംഘത്തിലെ ഒരാളെ  പോലീസ് പിടികൂടി.

താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിനു സമീപം വെഴുപ്പൂർ റോഡിലെ ഫ്ലാറ്റിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ നിന്നുമാണ് വയനാട് സുൽത്താൻ ബത്തേരി
പട്ടരുതൊടി മട്ടാൻ തൊടുകയിൽ ഹാരിസിനെ (44) നെയാണ് അറസ്റ്റ് ചെയ്തത്.
വ്യാജരേഖ നിർമ്മാണ സംഘത്തിൽ ഉൾപ്പെട്ട കൂടുതൽ പേരെ ഇനിയും പിടി
കൂടാനുണ്ട്.

ഈങ്ങാപ്പുഴ KSFE ബ്രാഞ്ചിൽ മാത്രം ചിട്ടി തുക കൈപറ്റുന്നതിനായി ഇരുപത്തിനാലോളം പേർ വ്യാജ രേഖകൾ സമർപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

ഇതു സംബന്ധിച്ച് 12 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടാതെ കട്ടിപ്പാറ വില്ലേജ് ഓഫീസർ സൽകിയ പരാതിയിൽ രണ്ടു കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിവിധ ബാങ്കുകളിലും, ധനകാര്യ സ്ഥാപനങ്ങളിലും വസ്തു പണയ വായ്പക്കായി സമർപ്പിച്ചിട്ടുള്ള രേഖകളും വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്..

വില്ലേജ് ഓഫീസുകളുടെ സീൽ വ്യാജമായി നിർമ്മിച്ചും, വ്യാജ ഒപ്പിട്ടുമാണ് സ്ഥലത്തിൻ്റെ സ്കെച്ച്, ലൊക്കേഷൻ സർട്ടിഫിക്കറ്റും, മറ്റു രേഖകളും നിർമ്മിച്ചത്.

എളുപ്പത്തിൽ ലോൺ ലഭിക്കുന്നതിനായി രേഖകൾ ശരിയാക്കി നൽകുമെന്ന് വിശ്വസിപ്പിച്ച് ആളുകളിൽ നിന്നും വൻ തുക കൈപ്പറ്റിയാണ് വ്യാജരേഖകൾ നിർമ്മിച്ചു നൽകുന്നത്.

വ്യാജ രേഖ സംബന്ധിച്ച് താമരശേരിയിൽ മാത്രം 14 FIR റജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേസുകളുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ട്.

തട്ടിപ്പുസംഘത്തെ പിടികൂടുന്നതിനായി റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയാണ്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only