Sep 24, 2022

വെടിക്കെട്ട് ബാറ്റിംഗുമായി രോഹിത്, രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് തകർത്ത് ഇന്ത്യ.


നാഗ്പുര്‍: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1).

മഴമൂലം നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം തുടങ്ങാന്‍ വൈകിയ മത്സരം പിന്നീട് എട്ട് ഓവറാക്കി ചുരുക്കുകയായിരുന്നു.

20 പന്തില്‍ നിന്ന് നാല് സിക്‌സും നാല് ഫോറുമടക്കം 46 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ വിജയശില്‍പി. ഡാനിയല്‍ സാംസെറിഞ്ഞ എട്ടാം ഓവറില്‍ ആദ്യ പന്ത് സിക്‌സും രണ്ടാം പന്ത് ഫോറുമടിച്ച് ദിനേഷ് കാര്‍ത്തിക്ക് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only