കൊടുവള്ളി: അണ്ടോണയിൽ നിന്നും കാണാതായ വെള്ളച്ചാൽ വി.സി അഷ്‌റഫിന്റെ മകൻ മുഹമ്മദ് അമീൻ (അനു 8) എന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വീടിനു സമീപം പുഴയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
കളരാന്തിരി ജി എം എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
വൈകുന്നേരം 4 മണി മുതലാണ് കുട്ടിയെ കാണാതായത്. കാണാതായതിനെ തുടർന്ന് പ്രദേശത്ത് ഇന്നലെ രാത്രി ഏറെനേരം ഡോഗ് സ്കോഡ് ,നാട്ടുകാർ ഉൾപ്പെടെയുള്ള സന്നദ്ധസേനങ്ങളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഇന്ന് രാവിലെ 8 മണി മുതൽ പ്രദേശത്തെ പുഴയിൽ തിരച്ചിൽ നടത്തുന്നതിനെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.മുക്കം ഫയർഫോഴ്സ് കൊടുവള്ളി പോലീസ് ,എന്റെ മുക്കം,കർമ്മ ഓമശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് തിരച്ചിൽ നടത്തിയത്
Post a Comment