ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ അയ്യപ്പൻ- ബാലാമണി ദമ്പതികളുടെ മകൾ കെ.വി. അമൃതയാണ് (25) മരിച്ചത്. ബല്‍മട്ട റോഡിലെ റോയല്‍പാര്‍ക്ക് ഹോട്ടല്‍ മുറിയില്‍ ഞായറാഴ്ച രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശ്രീദേവി കോളജിലെ അവസാന വര്‍ഷ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥിനിയായ അമൃത സഹപാഠികള്‍ക്കൊപ്പം മംഗളൂരുവില്‍ പേയിങ് ഗെസ്റ്റായി താമസിക്കുകയായിരുന്നു. തിങ്കളാഴ്ച അവസാന വര്‍ഷത്തെ ഒരു പരീക്ഷ മാത്രം ബാക്കി നില്‍ക്കെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷാദമാണ് ആത്മഹത്യക്ക് കാരണമെന്നെഴുതിയ കുറിപ്പ് പൊലീസ് കണ്ടെത്തി. ഭര്‍ത്താവ് സുബിന്‍ ദുബൈയിൽ ജോലി ചെയ്യുകയാണ്. സഹോദരി: അശ്വതി. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
Post a Comment