ചെന്നൈ: കൂടുതൽ മാർക്ക് വാങ്ങിയതിനെത്തുടർന്നുള്ള അസൂയയിൽ മകളുടെ സഹപാഠിയെ വിഷംകൊടുത്ത് കൊന്ന കേസിൽ അറസ്റ്റിലായ യുവതിയുടെ വീട് അജ്ഞാത സംഘം അടിച്ചുതകർത്തു.
കാരയ്ക്കൽ നെഹ്രുനഗർ സ്വദേശി രാജേന്ദ്രൻ-മാലതി ദമ്പതിമാരുടെ മകൻ ബാലമണികണ്ഠ(13)നെ കൊലപ്പെടുത്തിയ സഹായമേരി വിക്ടോറിയയുടെ വീടാണ് തകർത്തത്. വാതിലും ജനലുകളും തകർക്കുകയും അകത്തുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. പ്രദേശത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തി. പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് എട്ടാം തരം വിദ്യാർഥി ബാലമണികണ്ഠൻ മരിച്ചത്. സഹായമേരി സ്കൂളിലെ കാവൽക്കാരൻവഴിയാണ് വിഷംകലർത്തിയ ശീതളപാനീയം നല്കിയത്.
Post a Comment