തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലായിരുന്നു ചികില്‍സയിലിരിക്കെ ആയിരുന്നു അന്ത്യം
ഇന്നു പുലര്‍ച്ചെ രണ്ടിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റിയെങ്കിലും രാവിലെ മരിച്ചു.
വാരിയെല്ലു തകര്‍ന്ന് ശ്വാസകോശത്തില്‍ തുളഞ്ഞുക്കയറി. ശ്വാസകോശത്തിലുണ്ടായ അണുബാധയായിരുന്നു മരണകാരണം.
ഡിപ്പാർട്ട്മെന്റിലും പാമ്പ് പിടുത്തത്തിലും മികച്ച സേവനം കാഴ്ചവച്ച് പേരെടുത്തയാളാണ് ഹുസൈന്‍. പാലപ്പിള്ളിയില്‍ തമ്പടിച്ച കാട്ടാനകളെ തുരത്താന്‍ വയനാട്ടില്‍ നിന്നെത്തിയ ദൗത്യസംഘത്തില്‍ ഏറെ സജീവമായിരുന്നു. ഇതിനിടെയാണ്, ഒറ്റയാന്‍ ആക്രമിച്ചതും മരണത്തിനു കീഴടങ്ങിയതും.
ആർആർടിയിലെ മുതിർന്ന ഫോറസ്റ്റ്, ഉദ്യോഗസ്ഥൻ കൂടരഞ്ഞി കൽപ്പൂര് സ്വദേശി താഴെ കൂടരഞ്ഞി മുതു വമ്പായിൽ താമസിക്കുന്ന ഹുസൈനാണ് മരണപ്പെട്ടത്
വന്യജീവികളെ തുരത്താനുള്ള വനംവകുപ്പിന്റെ ദൗത്യസംഘത്തിലെ പ്രധാനിയായിരുന്നു മുപ്പത്തിയൊന്നുകാരനായ ഹുസൈന്‍.
ചാലക്കുടി ബ്രാഞ്ചിലെ ഡിപ്പാർട്ട്മെൻറ് ഫോറസ്റ്റ് ഓഫീസിൽ പൊതുദർശനത്തിന് വെച്ച ശേഷം
ഹുസൈന്റെ മൃതദേഹവുമായി വൈകിട്ട് ആറ് മണിയോടെ ചാലക്കുടിയിൽ നിന്നും ആംബുലൻസ് പുറപ്പെടുന്നതാണ്
വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അനുഗമിക്കുന്നുണ്ട്.
ഇന്ന് വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ കൂടരഞ്ഞി കരിങ്കുറ്റിയിലെ ടോംസ് ഓഡിറ്റോറിയത്തിൽ പുതു ദർശനത്തിന് വെക്കുന്നതാണ്
ഖബറടക്കം ഇന്ന് (വ്യാഴാഴ്ച) രാത്രി 12 മണിക്ക്
ഔദ്യോഗിക ബഹുമതികളോടെ
കാരമൂല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും
Post a Comment