Sep 10, 2022

BSF Recruitment 2022: ബിഎസ്എഫിൽ ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് 1312 ഒഴിവുകൾ


ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബിഎസ്എഫ്) 1312 ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ), ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്ക്) തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയ ഉടൻ അവസാനിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 19 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് rectt.bsf.gov.in വഴി അപേക്ഷിക്കാം.

👉🏻BSF റിക്രൂട്ട്മെന്റ് 2022 വിശദാംശങ്ങൾ
 
പോസ്റ്റ്: ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ) - HC-RO
ഒഴിവുകളുടെ എണ്ണം: 982
പേ സ്കെയിൽ: 25500 – 81100/- ലെവൽ-4
 
പോസ്റ്റ്: ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്ക്) - HC-RM
ഒഴിവുകളുടെ എണ്ണം: 330

BSF HC RO/RM യോഗ്യതാ മാനദണ്ഡം
 
ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ): ഉദ്യോ​ഗാർഥി പത്താംക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ പാസായിരിക്കണം. റേഡിയോ, ടെലിവിഷൻ, ഇലക്ട്രോണിക്സ്, COPA, ഡാറ്റ എൻട്രി, ജനറൽ ഇലക്ട്രോണിക്സ് എന്നിവയിൽ ഐടിഐ സർട്ടിഫിക്കറ്റും നേടിയിരിക്കണം. അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ 60 ശതമാനം മാർക്കോടെ പ്ലസ് ടു പാസായിരിക്കണം.
 
ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്ക്): ഉദ്യോഗാർത്ഥി പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ പാസായിരിക്കണം. റേഡിയോ, ടെലിവിഷൻ, ഇലക്‌ട്രോണിക്‌സ്, ഫിറ്റർ, COPA, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ, ജനറൽ ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, നെറ്റ്‌വർക്ക് ടെക്‌നീഷ്യൻ ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിവയിൽ ഐടിഐ സ‍‍ർട്ടിഫിക്കറ്റ് നേടിയിരിക്കണം. അല്ലെങ്കിൽ, കെമിസ്ട്രിയും മാത്തമാറ്റിക്സും 60 ശതമാനം മാർക്കോടെ പ്ലസ് ടു പാസായിരിക്കണം.
 
അപേക്ഷാ ഫീസ്: നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇ-ചലാൻ വഴി പരീക്ഷാ ഫീസ് അടയ്ക്കുക
Gen/OBC/EWS: 100 രൂപ
എസ്‌സി/എസ്‌ടി/എക്സ്-എസ് എന്നിവർക്ക് ഫീസില്ല

അപേക്ഷിക്കേണ്ട വിധം: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബിഎസ്എഫിന്റെ rectt.bsf.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
 
ഹെഡ് കോൺസ്റ്റബിൾ റേഡിയോ ഓപ്പറേറ്റർ/റേഡിയോ മെക്കാനിക്ക് റിക്രൂട്ട്‌മെന്റ് 2022: പ്രധാനപ്പെട്ട തീയതികൾ
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ആരംഭിച്ചത്: ഓഗസ്റ്റ് 20, 2022
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 19, 2022
 
തിരഞ്ഞെടുപ്പ് പ്രക്രിയ: എഴുത്തുപരീക്ഷ, നൈപുണ്യ പരിശോധന, സ‍‍ർട്ടിഫിക്കറ്റ് പരിശോധന, ശാരീരിക ക്ഷമത പരിശോധന, മെഡിക്കൽ പരിശോധന എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only