Sep 5, 2022

കട്ടിപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് DYFI മാർച്ച് സംഘടിപ്പിച്ചു.


കട്ടിപ്പാറ:കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ചമൽ വാർഡ് അംഗമായിട്ടുള്ള അനിൽ ജോർജ് എളേറ്റിൽ വട്ടോളി സ്വദേശിനിയായ സ്ത്രീയോട് ബിസിനസ് ആവശ്യത്തിന് വേണ്ടി പണം വാങ്ങുകയും അത് തിരിച്ചു വാങ്ങാൻ വന്ന സമയത്ത് കഴുത്തുഞെരിച്ചു കൊലപെടുത്താൻ ശ്രമിക്കുകകയും ചെയ്തതിൽ പ്രതിഷേധിച്ച് അനിൽ ജോർജ് രാജിവെക്കണം എന്ന് ആവശ്യപ്പെട്ടും, സ്ത്രീയുടെ പരാതിയിന്മേൽ പോലീസ് അറസ്റ്റ് ആവശ്യപ്പെട്ടും DYFI അമ്പായത്തോട്, കട്ടിപ്പാറ മേഖലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. DYFI താമരശ്ശേരി ബ്ലോക്ക് ജോയിൻ സെക്രട്ടറി സ:പി എം സിറാജ് അധ്യക്ഷത വഹിച്ചു 
മാർച്ച് DYFI കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും താമരശ്ശേരി ബ്ലോക്ക് സെക്രട്ടറിയുമായ സ :ടി മഹറൂഫ് ഉദ്ഘാടനം ചെയ്തു.
CPI(M) കട്ടിപ്പാറ ലോക്കൽ സെക്രട്ടറി സി പി നിസാർ. DYFI ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ പി ഷനീജ് , എം എസ് അഖിൽ, മുഹമ്മദ് അസ്ലം,കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അംഗംവിഷ്ണു കട്ടിപ്പാറ മേഖല പ്രസിഡന്റ്‌ സി കെ കബീർ എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only