Sep 22, 2022

മയക്കുമരുന്നായ MDMA യും, 23 ഗ്രാം കഞ്ചാവും താമരശ്ശേരി സ്വദേശിയും ഉൾപ്പെടെ രണ്ടുപേർ പിടിയിൽ .


വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിലെ പോലീസ് സേനാംഗങ്ങളും കല്പറ്റ എസ്.ഐ ബിജു ആന്റണിയും സംഘവും സംയുക്തമായി 22.09.2022 തീയ്യതി രാവിലെ 03.45 മണി സമയത്ത് കല്പറ്റ ജനമൈത്രി ജംഗ്ഷനിൽ വെച്ചു നടത്തിയ വാഹന പരിശോധനയിൽ KL 10 BF 6511 മാരുതി സ്വിഫ്റ്റ് കാറിൽ നിന്നും 12 ഗ്രാം അതി മാരക മയക്കുമരുന്നായ MDMA യും, 23 ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഫാസിദ്.പി.കെ @ അബു (23 വയസ്സ്), S/O അബ്ദു റസാഖ്, പുട്ടൻകുന്ന് ഹൗസ്, എലോകര, പുതുപ്പാടി, കോഴിക്കോട്, അനൂപ്.പി.കെ (36 വയസ്സ് ), S/O അച്യുതൻ, കയ്യേലിക്കൽ ഹൗസ്, കുടുക്കിലുമ്മാരം, താമരശ്ശേരി, രാരോത്ത് വില്ലേജ്, കോഴിക്കോട് എന്നിവരെ അറസ്റ്റു ചെയ്ത് NDPS വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only