പോലീസ് സേനയെ നാണം കെടുത്താൻ ഇതാ മറ്റൊരു പൊലീസുകാരൻ കൂടി.സുഹൃത്തിന്റെ വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണം മോഷ്ടിച്ച പോലിസുകാരനാണ് അറസ്റ്റിലായത്. കൊച്ചി സിറ്റി എആര്‍ ക്യാംപിലെ അമല്‍ദേവാണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എറണാകുളം ഞാറയ്ക്കല്‍ നടേശന്റെ വീട്ടില്‍ നിന്നുമാണ് സ്വര്‍ണം മോഷ്ടിച്ചത്.
നടേശന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ അമല്‍ദേവാണെന്ന് വ്യക്തമായത്. നടേശന്റെ മകന്റെ ഭാര്യയുടെ സ്വര്‍ണമാണിത്. കഴിഞ്ഞ ദിവസം അമല്‍ദേവ് നടേശന്റെ വീട്ടില്‍ പോയിരുന്നു. ഇതിന് പിന്നാലെ സ്വര്‍ണം നഷ്ടമാവുകയായിരുന്നു. അറസ്റ്റിന് ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ സ്വര്‍ണമെടുത്തതായി അമല്‍ദേവ് സമ്മതിച്ചിട്ടുണ്ട്. 10 പവന്‍ സ്വര്‍ണവും പോലിസ് വീണ്ടെടുത്തു.
Post a Comment