Oct 19, 2022

ആകെയുള്ള 13 സെന്റ് വസ്തുവിൽ 10 സെന്റ് നിർധന കുടുംബങ്ങൾക്ക്‌ വീട് വെക്കാൻ സൗജന്യമായി നൽകി; സിപിഎം നേതാവിന് നാടിൻ്റെ അഭിനന്ദന പ്രവാഹം".


ആകെയുള്ള 13 സെന്റ് വസ്തുവിൽ 10 സെന്റ് മൂന്നു കുടുംബങ്ങൾക്ക്‌ വീട് വെക്കാൻ സൗജന്യമായി വിട്ടുനൽകിയ സിപിഎം പ്രാദേശിക നേതാവിന് നാടിൻ്റെ അഭിനന്ദന പ്രവാഹം.


 സിപിഎം മനപ്പള്ളി തെക്ക് ബ്രാഞ്ച് സെക്രട്ടറി പാവുമ്പ പൊയ്കത്തറയിൽ ബിനോയിയാണ് വസ്തു വിട്ടു നൽകിയത്. 

കക്ഷി രാഷ്ട്രീയത്തിന് അപ്പുറത്ത് വിവിധ പാർടി പ്രവർത്തകരും നേതാക്കളും ജനപ്രതിനിധികളും നാട്ടുകാരും അടക്കം നിരവധി പേരാണ് ബിനോയിയുടെയും കുടുംബത്തിൻ്റെയും നന്മ മനസ്സിനെ അഭിനന്ദിച്ചത്. നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെയും അഭിനന്ദനമറിയിച്ചു.

ഒരു നിർധന കുടുംബം വീട്‌വയ്‌ക്കാൻ സ്ഥലം ഇല്ലാതെ ബുദ്ധിമുട്ടുന്ന കാര്യം പഞ്ചായത്ത്‌ അംഗം ശ്രീകുമാറാണ് ബിനോയിയെ അറിയിച്ചത്. 

സിപിഎം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ധനംസമാഹരിച്ച് വസ്തുവാങ്ങി നൽകാനായിരുന്നു ആദ്യം ആലോചിച്ചത്. എന്നാൽ, ഇവർക്ക് സ്വന്തം വസ്തു വിട്ടുനൽകാൻ ബിനോയി തയ്യാറാകുകയായിരുന്നു. ടൂവീലർ വർക്‌ഷോപ്പ് നടത്തി മിച്ചം പിടിച്ച തുകകൊണ്ട് ഇരുപത് വർഷം മുമ്പാണ് ബിനോയ് പാവുമ്പ മണപ്പള്ളി ജങ്‌ഷന് സമീപത്തുള്ള 13 സെന്റ് സ്ഥലം വാങ്ങിയത്.

 വസ്തു നൽകുന്നതിനെ കുറിച്ച്‌ കുടുംബാംഗങ്ങളോട്‌ ആലോചിച്ചപ്പോൾ എല്ലാവരും പൂർണ പിന്തുണ നൽകി. ബുധനാഴ്ച ഓച്ചിറ സബ് രജിസ്‌ട്രാർ ഓഫീസിൽ ആധാരം രജിസ്റ്റർചെയ്യും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only