പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച
19കാരൻ അറസ്റ്റിൽ. ഉപ്പുതറ കാക്കത്തോട്
സ്വദേശി അരുൺ മാത്യുവാണ് പൊലീസിന്റെ
പിടിയിലായത്. 19കാരനായ അരുൺ
പെൺകുട്ടിയെ നിരവധി തവണ
പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് പൊലീസ്
കണ്ടെത്തൽ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെൺകുട്ടി
സ്കൂളിൽ എത്തിയിരുന്നില്ല. ഈ വിവരം
അധ്യാപകർ മാതാപിതാക്കളെ അറിയിച്ചു.
തുടർന്ന് മാതാപിതാക്കൾ കാര്യം
തിരക്കിയപ്പോഴാണ് സ്കൂളിലേക്ക് ഇറങ്ങിയ
പെൺകുട്ടിയെ അരുൺ പല സ്ഥലങ്ങളിലേക്ക്
കൊണ്ടുപോയി പീഡിപ്പിച്ചു എന്ന വിവരം
പുറത്തറിയുന്നത്.
മാതാപിതാക്കൾ നൽകിയ പരാതിയുടെ
അടിസ്ഥാനത്തിൽ
ഉപ്പുതറ പൊലീസാണ്
കേസെടുത്തത്. തുടർന്ന് നടത്തിയ
അന്വേഷണത്തിലാണ് അരുൺ
പിടിയിലാകുന്നത്. പോക്സോ വകുപ്പ്
പ്രകാരമാണ് അരുണിന്റെ അറസ്റ്റ്. ഇയാൾ
സമാന രീതിയിൽ മറ്റേതെങ്കിലും
പെൺകുട്ടികളെ ചതിയിൽ പെടുത്തിയിട്ടുണ്ടോ
എന്നും പൊലീസ് അന്വേഷിക്കുകയാണ്.
കോടതിയിൽ ഹാജരാക്കിയ അരുണിനെ
റിമാന്റ് ചെയ്തു.
Post a Comment