മരിജുവാന കൈവശം വെച്ചതിന് ആരും ജയിലില്‍ കിടക്കേണ്ടതില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.കഞ്ചാവ് കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് അമേരിക്കക്കാര്‍ക്ക് മാപ്പ് നല്‍കിയാണ് യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം.
കഞ്ചാവ് കൈവശം വച്ചതുകൊണ്ട് മാത്രം ആരും ഫെഡറല്‍ ജയിലിലായിരിക്കരുത്. ആ കാരണത്താല്‍ ആരും ലോക്കല്‍ ജയിലിലോ, സംസ്ഥാന ജയിലിലോ ആയിരിക്കരുതെന്നും യുഎസ് പ്രസിഡന്റ് ബൈഡന്‍ വ്യക്തമാക്കി.
മരിജുവാന കൈവശം വെച്ചതിനുള്ള എല്ലാ ഫെഡറല്‍ കുറ്റകൃത്യങ്ങള്‍ക്കും മാപ്പ് പ്രഖ്യാപിക്കുന്നു. കടത്ത്, വിപണനം, പ്രായപൂര്‍ത്തിയാകാത്തവരുടെ വില്‍പന എന്നിവയിലെ പരിമിതികള്‍ നിലനില്‍ക്കണമെന്നും പറഞ്ഞ ബൈഡന്‍ കഞ്ചാവ് പൂര്‍ണ്ണമായും കുറ്റവിമുക്തമാക്കാന്‍ ആഹ്വാനം ചെയ്തില്ല.
മാപ്പ് നല്‍കിയതിന് പുറമെ കഞ്ചാവ് അപകടകരമായ വസ്തുവായി പുനര്‍വര്‍ഗ്ഗീകരിക്കണമോ എന്ന് നിര്‍ണ്ണയിക്കാന്‍ നീതിന്യായ, ആരോഗ്യ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
Post a Comment