മുക്കം. വയോജന ദിനത്തോടനുബന്ധിച്ച് വയോജനങ്ങെള ആദരിക്കൽ ചടങ്ങ് നടത്തി. കാരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ജംഷീദ് ഒളകര സ്നേഹ സമ്മാനങ്ങൾ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.ഒറ്റ
പെടലിൻ്റെ വേദനാ ഭാരം ലഘുകരിക്കാൻ എൻ എസ് എസ് വളണ്ടിയേഴ്സ് അവരുമായി അവരുടെ അനുഭവങ്ങൾ പങ്കുവെച്ചതോടൊപ്പം പാട്ടുപാടിയും നൃത്തം ചെയ്തും കുറച്ചു സമയം ചെലവഴിച്ചു. പ്രിൻസിപ്പൽ പിപി മോനുധീൻ മധുര വിതരണം നടത്തി. എൻ എസ് എസ് ഓഫിസർ കെ എം ഷെറിൻ , സി കെ ബിനി , സഹൽ എന്നിവർ പങ്കെടുത്ത പരിപാടിയിൽ. എൻ എസ് എസ് ലീഡർ ഫാത്തിമ നജ്‌വ നന്ദി പ്രകാശിപ്പിച്ചു
Post a Comment