Oct 24, 2022

ഭ​ര്‍​ത്താവ് ജീ​വ​നോ​ടെ കു​ഴി​ച്ചു മൂ​ടി​യ സ്ത്രീ ​അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു".


വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വാ​ഷിം​ഗ്ട​ണി​ല്‍ ഭ​ര്‍​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച്‌ ജീ​വ​നോ​ടെ കു​ഴി​ച്ചു മൂ​ടി​യ സ്ത്രീ ​അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.ഗ് ആ​ന്‍(42) എ​ന്ന സ്ത്രീ​യാണ് ഭ​ര്‍​ത്താ​വ്‌ ചാ​യ് ക്യോം​ഗ് ആ​ന്‍(53)ന്റ്റെ ക്രൂരതയില്‍ നിന്നും രക്ഷപ്പെട്ടത്. നാ​ളു​ക​ളാ​യി ഇ​രു​വ​രും പി​രി​ഞ്ഞു ക​ഴി​യു​ക​യാ​യി​രു​ന്നു.
കു​ഴി​യി​ല്‍ നി​ന്നും ഒ​രു​വി​ധം ര​ക്ഷ​പെ​ട്ട് പു​റ​ത്തു​വ​ന്ന സ്ത്രീ ​അ​ടു​ത്തു​ള്ള വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് പോ​ലീ​സി​നെ വിവരം അറിയിച്ചത്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ സി​യാ​റ്റി​ലി​ല്‍ നി​ന്നും 60 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ഒ​രു വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് ഇ​വ​ര്‍ പോ​ലീ​സി​നെ വി​ളി​ച്ച​ത്.
ഉ​ട​ന്‍​ത​ന്നെ വീ​ട്ടി​ലേ​ക്ക് ത​ര്‍​സ്റ്റ​ണ്‍ കൗ​ണ്ടി ഷെ​രീ​ഫി​ന്‍റെ ഓ​ഫീ​സി​ല്‍ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി. ഭ​ര്‍​ത്താ​വ് ത​ന്നെ കൊ​ല്ലാ​ന്‍ ശ്ര​മി​ക്കു​ന്നു എ​ന്ന് ക​ര​ഞ്ഞു​കൊ​ണ്ട് ഒ​രു സ്ത്രീ ​ആ വീ​ടി​ന്‍റെ വാ​തി​ലി​ല്‍ മു​ട്ടു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പറഞ്ഞു.

വി​വാ​ഹ​മോ​ച​ന​വും ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു കൊ​ണ്ടാ​ണ് ഭര്‍ത്താവ് അ​വ​ളെ ആ​ക്ര​മി​ച്ച​ത് എ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ത​ന്നെ ബ​ന്ധി​ക്കു​ന്ന സ​മ​യ​ത്ത് താ​ന്‍ സ്മാ​ര്‍​ട്ട് വാ​ച്ച്‌ ഉ​പ​യോ​ഗി​ച്ച്‌ 911 ലേ​ക്ക് വി​ളി​ക്കാ​ന്‍ ശ്ര​മി​ച്ചു. എന്നാല്‍ ഒ​രു ചു​റ്റി​ക​യെ​ടു​ത്ത് അ​വ​ളു​ടെ വാ​ച്ച്‌ അ​ടി​ച്ച്‌ പൊ​ട്ടി​ച്ചു. 
പി​ന്നീ​ട് യം​ഗി​നെ വെ​ട്ടു​ക​യും ശേ​ഷം ജീ​വ​നോ​ടെ കു​ഴി​ച്ച്‌ മൂ​ടു​ക​യും ചെ​യ്തു. അ​തി​ന് ശേ​ഷം കുഴിയുടെ മു​ക​ളി​ല്‍ ഒ​രു വ​ലി​യ മ​ര​വു​മെ​ടു​ത്ത് വ​ച്ച്‌ അ​യാ​ള്‍ പോ​യി. ഒ​രു വി​ധ​ത്തി​ല്‍ അ​വ​ര്‍ കു​ഴി​യു​ടെ അ​ക​ത്ത് നി​ന്നും ശ്വാ​സ​മെ​ടു​ക്കു​ക​യും ക​ഷ്ട​പ്പെ​ട്ട് ത​ന്‍റെ ദേ​ഹ​ത്ത് ഒ​ട്ടി​ച്ചി​രി​ക്കു​ന്ന ടേ​പ്പ് അ​ഴി​ച്ച്‌ മാ​റ്റു​ക​യും ചെ​യ്തു.
അ​തി​ന് ശേ​ഷം അ​വി​ടെ നി​ന്നും എ​ഴു​ന്നേ​റ്റ് അ​ര​മ​ണി​ക്കൂ​റോ​ളം ഓ​ടി. പി​ന്നീ​ടാ​ണ് അ​വ​ര്‍​ക്ക് ഒ​രു വീ​ട് കണ്ടെത്താന്‍ സാധിച്ചത്. അ​വി​ടെ വീ​ട്ടു​കാ​രോ​ട് അ​വ​ര്‍ സ​ഹാ​യം അ​ഭ്യ​ര്‍​ത്ഥി​ക്കു​ക​യാ​യി​രു​ന്നു.ഭ​ര്‍​ത്താ​വി​ന്‍റെ ഉ​പ​ദ്ര​വം സ​ഹി​ക്ക​വ​യ്യാ​തെ യം​ഗ് നേ​ര​ത്തെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ജോ​ലി​യി​ല്‍ നി​ന്നും വി​ര​മി​ച്ച സ​മ​യ​ത്ത് ത​നി​ക്ക് കി​ട്ടി​യി​രു​ന്ന പ​ണം കൊ​ടു​ക്കാ​ത്ത​തി​നാ​ലാ​ണ് ഉ​പ​ദ്ര​വ​മെ​ന്നാ​ണ് യം​ഗ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ചാ​യ് ക്യോം​ഗ് ആ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only