വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണില്‍ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ച് ജീവനോടെ കുഴിച്ചു മൂടിയ സ്ത്രീ അത്ഭുതകരമായി രക്ഷപെട്ടു.ഗ് ആന്‍(42) എന്ന സ്ത്രീയാണ് ഭര്‍ത്താവ് ചായ് ക്യോംഗ് ആന്‍(53)ന്റ്റെ ക്രൂരതയില്‍ നിന്നും രക്ഷപ്പെട്ടത്. നാളുകളായി ഇരുവരും പിരിഞ്ഞു കഴിയുകയായിരുന്നു.
കുഴിയില്‍ നിന്നും ഒരുവിധം രക്ഷപെട്ട് പുറത്തുവന്ന സ്ത്രീ അടുത്തുള്ള വീട്ടില്‍ നിന്നുമാണ് പോലീസിനെ വിവരം അറിയിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ സിയാറ്റിലില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ഒരു വീട്ടില്‍ നിന്നുമാണ് ഇവര്‍ പോലീസിനെ വിളിച്ചത്.
ഉടന്‍തന്നെ വീട്ടിലേക്ക് തര്‍സ്റ്റണ്‍ കൗണ്ടി ഷെരീഫിന്റെ ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരെത്തി. ഭര്‍ത്താവ് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നു എന്ന് കരഞ്ഞുകൊണ്ട് ഒരു സ്ത്രീ ആ വീടിന്റെ വാതിലില്‍ മുട്ടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
വിവാഹമോചനവും ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞു കൊണ്ടാണ് ഭര്‍ത്താവ് അവളെ ആക്രമിച്ചത് എന്ന് പോലീസ് പറയുന്നു. തന്നെ ബന്ധിക്കുന്ന സമയത്ത് താന്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് 911 ലേക്ക് വിളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു ചുറ്റികയെടുത്ത് അവളുടെ വാച്ച് അടിച്ച് പൊട്ടിച്ചു.
പിന്നീട് യംഗിനെ വെട്ടുകയും ശേഷം ജീവനോടെ കുഴിച്ച് മൂടുകയും ചെയ്തു. അതിന് ശേഷം കുഴിയുടെ മുകളില്‍ ഒരു വലിയ മരവുമെടുത്ത് വച്ച് അയാള്‍ പോയി. ഒരു വിധത്തില്‍ അവര്‍ കുഴിയുടെ അകത്ത് നിന്നും ശ്വാസമെടുക്കുകയും കഷ്ടപ്പെട്ട് തന്റെ ദേഹത്ത് ഒട്ടിച്ചിരിക്കുന്ന ടേപ്പ് അഴിച്ച് മാറ്റുകയും ചെയ്തു.
അതിന് ശേഷം അവിടെ നിന്നും എഴുന്നേറ്റ് അരമണിക്കൂറോളം ഓടി. പിന്നീടാണ് അവര്‍ക്ക് ഒരു വീട് കണ്ടെത്താന്‍ സാധിച്ചത്. അവിടെ വീട്ടുകാരോട് അവര്‍ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ യംഗ് നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ജോലിയില്‍ നിന്നും വിരമിച്ച സമയത്ത് തനിക്ക് കിട്ടിയിരുന്ന പണം കൊടുക്കാത്തതിനാലാണ് ഉപദ്രവമെന്നാണ് യംഗ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. നിലവില്‍ ചായ് ക്യോംഗ് ആനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post a Comment