വിവാഹ മോചന സമയത്ത് പലതരത്തിലുള്ള വാദങ്ങൾ ഭാര്യാഭർത്താക്കന്മാർ പരസ്പരം ഉന്നയിക്കും. എന്നാൽ വിവാഹ മോചനസമയത്ത് ഭർത്താവിന്റെ വ്യത്യസ്തമായ ആവശ്യം കേട്ട് അമ്പരന്നിരിക്കുകയാണ് യുഎസിലെ ഉട്ട സ്വദേശിയായ ലിന്റ്സേ മാർഷ്. ലിൻഡ്സേമാർഷിനോട് അവരുടെ സ്വകാര്യ ദൃശ്യങ്ങളടങ്ങിയ ആൽബമാണ് ഭർത്താവ് ആവശ്യപ്പെട്ടത്. വിവാഹത്തിന്റെ ആദ്യനാളുകളിൽ പകർത്തിയ ചിത്രങ്ങളാണ് ആൽബത്തിലുള്ളത്. വളരെ സ്വകാര്യമായ ചിത്രങ്ങളും ഇതിലുണ്ട്. ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന കുറിപ്പും മാർഷ് ചിത്രങ്ങളിൽ എഴുതിയിട്ടുണ്ട്.
2021 ലാണ് 25 വർഷത്തെ ദാമ്പത്യത്തിന് ശേഷം മാർഷ് വിവാഹമോചനത്തിന് അപേക്ഷിക്കുന്നത്. എന്നാൽ, ഭാര്യയുടെ ഓർമയ്ക്കായി സ്വകാര്യ ചിത്രങ്ങളടങ്ങിയ ആൽബ വേണമെന്നായിരുന്നു ക്രിസിന്റെ ആവശ്യം. ചിത്രങ്ങൾ അത്രയും സ്വകാര്യമാണെന്നും അത് വലിയ നിരാശയുണ്ടാക്കുന്നതായും മാർഷ് പറഞ്ഞു. സമാന സാഹചര്യത്തിലൂടെ ആരെങ്കിലും കടന്നു പോകുന്നുണ്ടെങ്കില്‍ അവർക്കായി ഈ അനുഭവം പങ്കുവയ്ക്കുകയാണെന്നും മാർഷ് പറഞ്ഞു.
അതേസമയം ആൽബം നൽകാനാകില്ലെന്ന് ലിന്റ്സേ വ്യക്തമാക്കി. ‘ആൽബം ആവശ്യപ്പെട്ടപ്പോൾ ഞെട്ടിപ്പോയി. അത് തരില്ല എന്നും പറഞ്ഞ് പ്രതിഷേധിച്ചു. എന്നാൽ, ജഡ്ജിയും മുൻഭർത്താവിന്റെ പക്ഷത്തായിരുന്നു. ആ ആൽബം ഫൊട്ടോഗ്രാഫറുടെ അടുത്ത് കൊണ്ടുപോയി അതിൽ എന്നെ മാറ്റിക്കൊണ്ടുള്ള ഒരു കോപ്പി എടുത്ത് ഭർത്താവിന് നൽകണമെന്നും ജഡ്ജി പറഞ്ഞു എന്നാൽ, ഫൊട്ടോഗ്രാഫർ അത് വിസമ്മതിച്ചു. എന്നാൽ, ഈ ആൽബം മറ്റൊരാൾക്ക് നൽകണമെന്നും അതിൽ നിന്നും ആവശ്യത്തിന് എഡിറ്റ് വരുത്തുമെന്നും ജഡ്ജി പറഞ്ഞു. ഇതിൽ തികച്ചും സ്വകാര്യമായ നിരവധി ചിത്രങ്ങളുണ്ട്. അതുകൊണ്ടു തന്നെ ആൽബം നൽകാൻ സാധിക്കില്ല. ഡിസംബർ വരെ ഇത് കൈവശം വെക്കാൻ അവകാശം ഉണ്ട്. ഇത് ആവശ്യപ്പെട്ടാൽ കത്തിച്ചു കളയും.’– ലിന്റ്സേ മാർഷ് പറഞ്ഞു.
Post a Comment