തിരുവമ്പാടി:സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടി എസ്റ്റേറ്റിൽ തൊഴിലാളികൾ നടത്തി വരുന്ന അനിശ്ചിതകാല സമരം ഇന്നേക്ക് 62 ദിവസത്തിലെത്തി സമരം രണ്ടുമാസമായ സ്ഥിതിക്ക് സമരം ശക്തി പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് രാപകൽ സമരം ആരംഭിച്ചു.പോലീസിനെ ഉപയോഗിച്ച് തൊഴിലാളി നേതാക്കളെയും തൊഴിലാളികളെയും കള്ളകേസിൽ ഉൾപ്പെടുത്തി സമരത്തെ പൊളിക്കാനുള്ള ശ്രമം മാനേജർ നടത്തി കൊണ്ടിരിക്കുന്നുണ്ട് ഇതിൽ തൊഴിലാളികൾ പെട്ട് പോകരുതെന്ന് സംയുക്ത സമര സമിതി നേതാക്കൾ തൊഴിലാളികളോട് ആഹ്വനം ചെയ്തു. സമരത്തെയും തൊഴിലാളികളെയും അപകീർത്തി പെടുത്തുന്ന തരത്തിലുള്ള പോസ്റ്റാറുകളും മറ്റും സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ഉള്ള പ്രചരണം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇതിനെ സംയുക്ത സമര സമിതി ശക്തമായി അപലപിച്ചു. കെ റഫീഖ്, പി വിജീഷ്, കെ നജ്മുദീൻ, നസീർ കല്ലുരുട്ടി, എ വി അനിൽ, കെ സന്തോഷ്, കെ പി രാജേഷ്, ടി വിനോദ് എന്നിവർ സമരത്തിന് നേതൃത്വം നൽകി
ഓഫീസിന്റെ മുന്നിൽ സമര പന്തൽ കെട്ടിയാണ് തൊഴിലാളികൾ രാപ്പകൽ സമരം ആരംഭിച്ചത്.24 മണിക്കൂറും സമരപന്തലിൽ സമരക്കാർ ഉണ്ടാവും.വലിയ തോതിലുള്ള ജനപിന്തുണയാണ് സമരത്തിന് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്.
പോലീസിനെ ഉപയോഗിച്ച് തൊഴിലാളി നേതാക്കളെയും തൊഴിലാളികളെയും കള്ളകേസിൽ ഉൾപ്പെടുത്തി സമരത്തെ പൊളിക്കാനുള്ള ശ്രമം മാനേജർ നടത്തി കൊണ്ടിരിക്കുന്നുണ്ട് ഇതിൽ തൊഴിലാളികൾ പെട്ട് പോകരുതെന്ന് സംയുക്ത സമര സമിതി നേതാക്കൾ തൊഴിലാളികളോട് ആഹ്വനം ചെയ്തു. സമരത്തെയും തൊഴിലാളികളെയും അപകീർത്തി പെടുത്തുന്ന തരത്തിലുള്ള പോസ്റ്റാറുകളും മറ്റും സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ഉള്ള പ്രചരണം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇതിനെ സംയുക്ത സമര സമിതി ശക്തമായി അപലപിച്ചു. കെ റഫീഖ്, പി വിജീഷ്, കെ നജ്മുദീൻ, നസീർ കല്ലുരുട്ടി, എ വി അനിൽ, കെ സന്തോഷ്, കെ പി രാജേഷ്, ടി വിനോദ് എന്നിവർ സമരത്തിന് നേതൃത്വം നൽകി
Post a Comment