Oct 28, 2022

പി.വി. അൻവറിന്റെ റിസോർട്ടിലെ തടയണകൾ പൊളിക്കണമെന്ന് വീണ്ടും ഹൈകോടതി.


കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കടാംപൊയിലിലെ പി.വി.ആർ നേച്വർ റിസോർട്ടിലെ തടയണകൾ പൊളിച്ചു നീക്കണമെന്ന് ഹൈകോടതി.

സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന തടയണകൾ പൊളിച്ചുനീക്കണമെന്ന കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് റിസോർട്ടിന് സമീപത്തെ സ്ഥലത്തിന്‍റെ ഉടമയായ കോഴിക്കോട് സ്വദേശി ഷഫീഖ് ആലുങ്കൽ നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഉത്തരവ്. തടയണകൾ പൊളിച്ചുനീക്കാനുള്ള കലക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹരജിയും ഇതോടൊപ്പം പരിഗണിച്ചു. തടയണകൾ പൊളിച്ചു നീക്കാൻ നേരത്തേയും കോടതി ഉത്തരവിട്ടിരുന്നു.


തടയണയുടെ മുകളിലൂടെ പണിതിരിക്കുന്ന റോഡ് തങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അതിനാൽ തടയണ പൊളിക്കരുതെന്നുമായിരുന്നു ഷഫീഖിന്‍റെ വാദം. എന്നാൽ, കലക്ടറുടെ ഉത്തരവ് വന്നശേഷമാണ് ഹരജിക്കാരൻ ഭൂമി വാങ്ങിയതെന്ന് കോടതി വിലയിരുത്തി. പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാനുള്ള ലക്ഷ്യത്തിന്‍റെ ഭാഗമാണ് കലക്ടറുടെ ഉത്തരവ്. അതിൽ ഇടപെടേണ്ട കാര്യമില്ല. പി.വി.ആർ നേച്വർ റിസോർട്ട്, പി.വി. അൻവർ എന്നിവരെ ഹരജിയിൽ എതിർകക്ഷികളാക്കിയിട്ടുമില്ല. തുടർന്നാണ് തടയണകൾ റിസോർട്ട് അധികൃതർതന്നെ പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്. അല്ലാത്തപക്ഷം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഉത്തരവാദിത്തം നിർവഹിക്കണം. പഞ്ചായത്താണ് പൊളിച്ചുനീക്കുന്നതെങ്കിൽ റിസോർട്ടിൽനിന്ന് ഇതിന്‍റെ ചെലവ് ഈടാക്കണമെന്നും കോടതി നിർദേശിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only