തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാക്കളിൽ ഒരാളും സിപിഎം പിബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം തിങ്കളാഴ്ച്ച നടക്കും. മൃതദേഹം ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ ഇന്ന് ഉച്ചയോടെ തലശ്ശേരിയിൽ എത്തിക്കും. കണ്ണൂരിൽ രണ്ടുദിവസം പൊതുദർശനം നടക്കും.
ഇന്ന് പൂർണ്ണമായും തലശ്ശേരി ടൗൺ ഹാളിലാണ് പൊതു ദർശനം. തുടർന്ന് തിങ്കളാഴ്ച കോടിയേരി മാടപ്പീടികയിലെ വസതിയിലും അന്ന് രാവിലെ 11 മുതൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനം നടക്കും. തുടർന്ന് മൂന്ന് മണിയോടെ സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ്.
Post a Comment