Oct 20, 2022

"കസ്റ്റഡി ഉത്തരവ് റദ്ദാക്കണം, മൊഴി വെളിപ്പെടുത്തരുത്; നരബലിക്കേസിലെ പ്രതികള്‍ ഹൈക്കോടതിയില്‍"


കൊച്ചി: 'ഇലന്തൂർ നരബലിക്കേസിൽ 12 ദിവസം പോലീസ് കസ്റ്റഡിയിൽവിട്ട കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ. അഭിഭാഷകനായ ബി.എ. ആളൂർ മുഖേനയാണ് നരബലിക്കേസിലെ മൂന്ന് പ്രതികളും ഹൈക്കോടതിയെ സമീപിച്ചത്.; പ്രതികളുടെ കുറ്റസമ്മത മൊഴി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തരുതെന്നും ഇതിനായി ഡി.ജി.പിക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
;നരബലിക്കേസിലെ പ്രതികളെ 12 ദിവസം കസ്റ്റഡിയിൽ വിട്ടതിൽ പ്രതിഭാഗം നേരത്തെയും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഡ്വ.ബി.എ. ആളൂർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

പോലീസ് പ്രതികളെ വിവിധിയടങ്ങളിൽ കൊണ്ടുപോയി പ്രദർശനം നടത്തുകയാണ്. പ്രതികൾ നൽകുന്ന കുറ്റസമ്മത മൊഴികളെല്ലാം മാധ്യമങ്ങളിൽ അതേപടി വരികയാണ്. അതിനാൽ ഇത്തരം കുറ്റസമ്മത മൊഴികൾ മാധ്യമങ്ങളിൽ വരാതിരിക്കാൻ ഡി.ജി.പിയോട് നിർദേശിക്കണമെന്നും പ്രതികൾക്ക് അഭിഭാഷകരെ കാണാൻ അവസരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, ഇലന്തൂർ നരബലിക്കേസിൽ പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ് തുടരുകയാണ്. കഴിഞ്ഞദിവസം മുഖ്യപ്രതി ഷാഫിയെ രാമങ്കരിയിൽ എത്തിച്ചും ഭഗവൽസിങ്, ലൈല എന്നിവരെ ഇലന്തൂരിലെ വീട്ടിലെത്തിച്ചും പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഒക്ടോബർ 24-നാണ് പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്..'

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only