Oct 9, 2022

മുക്കംഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം: മുക്കം ഓർഫനേജ് ക്യാമ്പസിൽ നടക്കും


മുക്കം: ഉപജില്ലാ സ്കൂൾ  ശാസ്ത്രോത്സവം ഈ മാസം 13, 14 തിയ്യതികളിൽ മുക്കം ഓർഫനേജ് സ്കൂളിൽ നടക്കും, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകൾ ഒന്നിച്ചാണ് നടക്കുന്നത്. ഓർഫനേജ് ക്യാമ്പസിലെ എൺപതോളം ക്ലാസ് മുറികളിലും ഓഡിറ്റോറിയത്തിലും മുറ്റത്തുമായി വേദിയൊരുക്കുന്നത്.
കൊറോണ കാലത്ത് അടച്ചിടലിൽ ഒറ്റപ്പെട്ടുപോയ ഇളം മനസ്സുകളെ പോഷിപ്പിക്കുന്നതിനാ
യി വിവിധ മേളകൾ കൂടുതൽ തെയ്യാറെടുപ്പുകളോടെ ആഘോഷ പ്രതീതിയിൽ നടത്താനാണ് തീരുമാനം.
രണ്ടു വർഷമായി വിവിധ മേളകളിൽ പങ്കെടുക്കാൻ സാധിക്കാതെപോയ വിദ്യാർത്ഥികളുംഏറെസന്തോഷത്തിലാണ്.കഴിഞ്ഞ ഏതാനും വർഷങ്ങളായി ശാസ്ത്രോത്സവത്തിലെ മേളകൾ വിവിധ സ്കൂളിലാണ് നടക്കാറുള്ളത് ഒരിടവേളക്കു ശേഷം ഒന്നിച്ചു നടത്താൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥന്റെ അധ്യക്ഷതയിൽ ഓർഫനേജ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
മേള പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ  പാലിച്ചായിരിക്കും ഉപജില്ലയിലെ തൊണ്ണൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നു ള്ള ആയിരത്തോളം കുട്ടികൾ മാറ്റുരയ്ക്കും.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഇ.സത്യ നാരായണൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.
രണ്ടുദിവസങ്ങളിൽ നടക്കുന്ന മേളയിലെ രണ്ടാം ദിവസം പൊതുജനങ്ങൾക്കുള്ളപ്രദർശനമാണ് മേള കൂടുതൽ ജനകീയവും ഉപകാര പ്രദവുമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വിദ്യാർത്ഥികളുടെ ക്രിയേറ്റീവ് വർക്കുകൾ കാണാനുള്ള അവസരം ഒരുക്കുന്നത്. എച്ച്.എം ഫോറം പ്രസിഡണ്ട് അഗസ്ത്യൻ ജോർജ് മഠത്തിൽ പറമ്പിൽ, സെക്രട്ടറി പി.ജെ ദേവസ്യ, കൗൺസിലർ എ. അബ്ദുൽ ഗഫൂർ, കെ.ബിനു, എൻ.കെ മുഹമ്മദ്‌ സലീം, പി.ഹർഷൽ വിവിധ മേളകളുടെ കൺവീനർമാർ എന്നിവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only