മുക്കം: ലഹരിക്കടിമപ്പെട്ട വിദ്യാർത്ഥി യുവജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിനുള്ള ഡി അഡിക്ഷൻ സെന്റർ, വയോജനങ്ങൾക്കായുള്ള ഡെ കെയർ, മാനസിക രോഗികളുടെ പുനരധിവാസ കേന്ദ്രം തുടങ്ങിയവ നിർമ്മിക്കുന്നതിനായി ഒക്ടോബർ 24, 25 തിയതികളിൽ മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന മെഗാ ബിരിയാണി ചലഞ്ചിന്റെ ധനശേഖരണാർത്ഥം ഇന്നും നാളെയും സ്ക്രാപ്പ് ചലഞ്ച് നടത്തുന്നു. വീടുകളിൽ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് , ഇരുമ്പ്, അലുമിനിയം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയവയാണ് ശേഖരിക്കുന്നത്.
മുക്കം, കാരശ്ശേരി, കൊടിയത്തൂർ, ചാത്തമംഗലം പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത കളക്ഷൻ പോയന്റുകളിലാണ് നിക്ഷേപിക്കേണ്ടത്. ഓരോ പ്രദേശത്തെയും കോ-ഓഡിനേറ്റർമാർ വിളിച്ചറിയിക്കുന്നതിനനുസരിച്ച് നേരിട്ട് വന്ന് വാഹനത്തിൽ ശേഖരിക്കും. ഇവ വിൽപ്പന നടത്തി ലഭിക്കുന്ന പണം ബിരിയാണി ചലഞ്ചിലേക്ക് ഉപയോഗിക്കും.
ഒക്ടോബർ 2 ഞായറാഴ്ച മുക്കം മുനിസിപ്പാലിറ്റി, ചാത്തമംഗലം പഞ്ചായത്തിലെ പാഴൂർ, കൂളിമാട് പ്രദേശങ്ങളിൽ നിന്നുമാണ് ശേഖരിക്കുന്നത്. തിങ്കളാഴ്ച കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിൽ നിന്നുമാണ് ശേഖരിക്കുന്നത്.
Post a Comment