മുക്കം മുരിങ്ങംപുറായ് : പുതിയ കാലത്ത് സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സാമൂഹ്യ തിന്മയായ ലഹരിക്കെതിരെ മുരിങ്ങംപുറായ് ടൗൺ മഹല്ല് കമ്മറ്റിയും സി എം വി എം മദ്റസ കമ്മറ്റിയും സംയുക്തമായി ലഹരി വിരുദ്ധ സംഗമം നടത്തി മഹല്ല് പ്രസിഡണ്ട് ആലിബാപ്പുവിന്റെ അദ്ധ്യക്ഷതയിൽ മഹല്ല് ഖത്തീബ് യൂസുഫ് സഖാഫി ഉദ്ഘാടനം ചെയ്തു നജീബ് മാസ്റ്റർ കല്ലരട്ടിക്കൽ അവതരണം നടത്തി വിവിധ രാഷ്ട്രീയ കക്ഷികളെ പ്രധിനിതീകരിച്ച് അഡ്വ . കൃഷ്ണകുമാർ .(CPM)അബൂബക്കർ കാണ്ണാട്ട് കുഴിയിൽ(INC)
ഇ പി ബാബു(IUML)
ഷാജികുമാർ K(CPI)തിരുവമ്പാടി മണ്ഡലം സെക്രട്ടറി .
വിൽസൺ പുല്ലുവേലിൽ (LJD) എന്നിവർ സംസാരിച്ചു . ഈ സാമൂഹ്യ വിപത്തിനെതിരെ ജാതി മത രാഷ്ട്രീയ കക്ഷി ഭേദമന്യേ ഒറ്റക്കെട്ടായി നേരിടണമെന്ന് യോഗം അഭിപ്രായപ്പെട്ടു . NT ജബ്ബാർ സ്വാഗതവും PT ഉസ്മാൻ നന്ദിയും പറഞ്ഞു
Post a Comment