Oct 26, 2022

മുക്കത്ത് പോക്സോ കേസ്; കാരശ്ശേരി സ്വദേശിയായ മദ്രസാധ്യാപകൻ കസ്റ്റഡിയിൽ


മുക്കം:വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ.



കാരശ്ശേരി കുമാരനെല്ലൂർ സ്വദേശിയുമായ കൊന്നാലത്ത് വീട്ടിൽ
മുബഷിറി (40) നെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.

മദ്രസയിലെത്തിയ വിദ്യാർഥിയെ അധ്യാപകൻ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. വിവരം പുറത്തുപറയരുതെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വിദ്യാർഥി സംഭവം മറച്ചുവെക്കുകയായിരുന്നു.

വിദ്യാർഥിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.


രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് കേസെടുത്ത മുക്കം പോലീസ്
ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രതിയെ
വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.


പോക്സോ പ്രകാരം കേസെടുത്ത് താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


മുക്കം എസ്.ഐ. ജിതേഷ്. എ.എസ്.ഐ. ജോയി തോമസ്,
എസ്.സി.പി.ഒമാരായ
ഷറഫുദ്ദീൻ, അബ്ദുൽ റഷീദ്, മുംതാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only