Oct 8, 2022

"പദ്ധതിയിടുന്നത് ഭർത്താവ്; വല വിരിക്കുന്നത് അർച്ചന; ഇരയായത് രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ള പ്രമുഖർ: ഭുവനേശ്വർ ഹണിട്രാപ് കേസിൽ പുറത്തുവരുന്നത് നിർണായക വിവരങ്ങൾ.


പദ്ധതിയിടുന്നത് ഭർത്താവ്; വല വിരിക്കുന്നത് അർച്ചന; ഇരയായത് രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ള പ്രമുഖർ: ഭുവനേശ്വർ ഹണിട്രാപ് കേസിൽ പുറത്തുവരുന്നത് നിർണായക വിവരങ്ങൾ.


ഭുവനേശ്വര്‍: ഭുവനേശ്വറില്‍ ഹണി ട്രാപ്പ് കേസില്‍ പ്രതിയായ അര്‍ച്ചന നാഗിന്റെ പക്കല്‍ നിന്ന് രണ്ട് പെന്‍ഡ്രൈവുകള്‍ പോലീസ് പിടിച്ചെടുത്തു. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെയാണ് യുവതി ഹണിട്രാപ്പില്‍ കുരുക്കിയത്. പ്രതിയുടെ ഫോണ്‍, രണ്ടു പെന്‍ഡ്രൈവ്, ഡയറി എന്നിവയും പിടിച്ചെടുത്തു. പ്രമുഖ നേതാക്കളും വിഐപികളും ഉള്‍പ്പെട്ടതിനാല്‍ കേസ് നടപടികള്‍ പൊലീസ് രഹസ്യമാക്കി വയ്ക്കുകയാണ്

വീട്ടമ്മയുടെ പരാതിയില്‍ ഖണ്ഡഗിരി പോലീസ് ഇന്നലെ രാത്രി വൈകി സത്യവിഹാര്‍ ഭുവനേശ്വറിലെ വസതിയില്‍ നിന്ന് അര്‍ച്ചനയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന്, ഖണ്ഡഗിരി പോലീസിന്റെ ഒരു സംഘം അവളുടെ വസതിയില്‍ റെയ്ഡ് നടത്തി. യുവതിയുടെ മൊബൈലിലും പെന്‍ഡ്രൈവിലും നിര്‍മ്മാതാക്കള്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ രഹസ്യ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തതായി കണ്ടെത്തി.


ബ്ലാക് മെയിലിങ്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍, ഹണി ട്രാപ് തുടങ്ങിയ കുറ്റങ്ങളാണ് ഇവരില്‍ ചുമത്തിയത്. ഒഡിയ സിനിമയിലെ പ്രമുഖ നിര്‍മാതാവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു പണംതട്ടാനും യുവതി ശ്രമിച്ചിരുന്നു. അര്‍ച്ചന ഒറ്റയ്ക്കല്ലെന്നും സ്ത്രീകളടക്കമുള്ള വന്‍ സംഘം കുറ്റകൃത്യത്തിനു പിന്നിലുണ്ടെന്നുമാണു പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അര്‍ച്ചനയെ ഹണിട്രാപ്പിലേക്ക് തള്ളിവിട്ടത് ഭര്‍ത്താവാണ്. പദ്ധതിയൊരുക്കിയതും ഇയാള്‍ തന്നെ. അര്‍ച്ചനയുടെ ഭര്‍ത്താവ് ജഗബന്ധു ഛന്ദിനായുള്ള അന്വേഷണം തുടരുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only