Oct 9, 2022

വൈത്തിരിയില്‍ തമിഴ്‌നാട് സ്വദേശിനിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി.


വൈത്തിരിയില്‍ തമിഴ്‌നാട് സ്വദേശിനിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി.

സംഭവത്തിൽ ആറ് പ്രതികള്‍ പോലീസ് പിടിയിലായി.രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ  പ്രതികളായ ആറ് പേരെയും കോടതി റിമാന്‍ഡ് ചെയ്തു.

രണ്ട് പേര്‍ ഒളിവിലാണ്.പേരാമ്പ്ര സ്വദേശി റിയാസ് എന്ന മുജീബ്(33),വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാന്‍(42),തമിഴ്‌നാട് സ്വദേശിനിയായ ശരണ്യ(33),തിരുവനന്തപുരം സ്വദേശിനി മഞ്ജു എന്ന ഭദ്ര(33),മേപ്പാടി സ്വദേശി ഷാനു എന്ന ഷാനവാസ് (28),വൈത്തിരി തളിപ്പുഴ സ്വദേശി അനസ്(27) എന്നീ പ്രതികളാണ് റിമാന്‍ഡിലായത്.

കല്‍പ്പറ്റ ഡി.വൈ.എസ്.പിക്ക് അന്വേഷണ ചുമതല നല്‍കിയെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് പറഞ്ഞു.ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന് വൈത്തിരി ,ലക്കിടി എന്നിവിടങ്ങളില്‍ താമസിപ്പിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only