Oct 31, 2022

കുമാരനെല്ലൂർ നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മ - പ്രതിഭകളെ ആദരിച്ചു.


  
മുക്കം: ഗ്രാമീണ മേഖലയിലെ സാധാരണക്കാരുടെ കുടുംബങ്ങളിൽ നിന്ന് കഠിന പരിശ്രമത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് ഉജ്ജ്വല വിജയം കൈവരിച്ച പ്രതിഭകളെ _നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മയുടെ_ നേതൃത്വത്തിൽ മെമെന്റോ നൽകി ആദരിച്ചു.

NEET Entrance Exam -ൽ 297-ാം Rank നേടി കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിഷൻ നേടിയ കുമാരി നന്ദിത ഉണ്ണി (D/o ഉണ്ണികൃഷ്ണൻ V),
KMCT മെഡിക്കൽ കോളജിൽ നിന്നും BDS ബിരുദം നേടിയ കുമാരി സൽവ പാലാട്ടു തൊടിക (D/o ഷുക്കൂർ പാലാട്ടു തൊടിക),
ജില്ലാ സ്കൂൾ കായിക മേള - കരാട്ടേ മത്സരത്തിൽ 3-ാം സ്ഥാനം നേടിയ മാസ്റ്റർ അമൽ മുഹമ്മദ് ഐബക് (S/o ഉസൈൻ കുട്ടി കളത്തിങ്ങൽ),
എന്നിവരെ കുമാരനെല്ലൂർ സാംസ്കാരിക നിലയത്തിൽ വെച്ചു ചേർന്ന പൊതു ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു.
ഇതോടൊപ്പം
 LSS പരീക്ഷയിൽ സ്കോളർഷിപ്പ് നേടിയ
1. HIFSA SUMI (D/o ഹനീഫ പുല്ലൂർശ്ശങ്ങാട്ടിൽ )
2. ZIYA SHAKEER (D/o ഷക്കീർ തൊറയൻ പിലാക്കൽ)
3. NOUFA FATHIMA (D/o ലത്തീഫ് കുറ്റിപ്പുറവൻ)
4. MOHAMMED YASEEN (S/o ഇല്യാസ് PA)
 USS പരീക്ഷയിൽ സ്കോളർഷിപ്പ് നേടിയ
1. HAIFA V (D/o മുസാഫിർ വലിയാടൻ)
2. SAHLA SERIN TP (D/o ജബ്ബാർ തൊറയൻ പിലാക്കൽ)
3. AYISHA SANA (D/o ഇല്യാസ് PA)
4. FATHIMA RIZA (D/o ഷാഫി ഒറുവിങ്ങൽ)
എന്നീ യുവ പ്രതിഭകളെയും മെമെന്റോ നൽകി ആദരിച്ചു.
പൊതു സമ്മേളനത്തിൽ
ശ്രീ. മനോജ് കുരുടത്ത് (സെക്രട്ടറി: നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മ) സ്വാഗതം ആശംസിച്ചു.
മുസ്തഫ അത്തോളി (പ്രസിഡന്റ്: നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മ) അദ്ധ്യക്ഷത വഹിച്ചു.
യോഗം AP മുരളിധരൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.
 രാജിത മൂത്തേടത്ത് (ബ്ലോക് മെമ്പർ - കുന്ദമംഗലം)
 ശ്രുതി കമ്പളത്ത് (വാർഡ് മെമ്പർ: കാരശ്ശരി ഗ്രാമ പഞ്ചായത്ത് )
 ജംഷിദ് ഒളകര (വാർഡ് മെമ്പർ: കാരശ്ശരി ഗ്രാമ പഞ്ചായത്ത് )
 NG അംഗങ്ങളായ 
യൂനുസ് മാസ്റ്റർ പുത്തലത്ത്
റംഷാദ് പാപ്പാട്ട്
സലീം ചെമ്പൻ
സുബൈർ പാലാട്ട് തൊടിക
ഹബീബ് കമ്പക്കോടൻ
അയ്യൂബ് നടുവിലേടത്തിൽ
ഉണ്ണികൃഷ്ണൻ വട്ടോഞ്ഞി
ജബ്ബാർ തൊറയൻ പിലാക്കൽ
നാരായണൻ കുട്ടി അക്കരപ്പറമ്പിൽ
എന്നിവർ ആശംസകൾ അർപ്പിച്ചു.
യോഗത്തിൽ സംബന്ധിച്ചവർക്ക്
ശ്രീ. നവാസ് പുത്തലത്ത് നന്ദി രേഖപ്പെടുത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only